27 April 2024, Saturday

കാരവന്‍ കേരള: ടൂറിസ്റ്റ് കാരവനുകള്‍ക്കും പാര്‍ക്കുകള്‍ക്കും വായ്പയുമായി കെഎസ്ഐഡിസി

Janayugom Webdesk
തിരുവനന്തപുരം
December 1, 2021 9:13 pm

പങ്കാളിത്ത സൗഹൃദ ടൂറിസം പദ്ധതി ‘കാരവന്‍ കേരള’യ്ക്ക് കരുത്തേകാന്‍ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്ഐഡിസി) ടൂറിസ്റ്റ് കാരവനുകള്‍ വാങ്ങുന്നതിനും കാരവന്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിനും അഞ്ചുകോടി രൂപ വരെ വായ്പ നല്‍കും. ഒരു കാരവന് ഒരു കോടി രൂപ എന്ന നിരക്കിലോ, ചെലവിന്റെ 70 ശതമാനമോ അഞ്ച് കാരവനുകള്‍ വരെ വാങ്ങുന്നതിനോ ഒരു സംരംഭത്തിന് വായ്പയായി ലഭിക്കും.

ഓരോ വാഹനത്തിനും അന്‍പത് ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് പരിധി. പുതിയ വാഹനങ്ങള്‍ക്ക് മാത്രമാണ് വായ്പ ലഭിക്കുക. 8.75 ശതമാനമാണ് പലിശ. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് 0.5 ശതമാനം ഇളവുണ്ട്. ഒരു വര്‍ഷത്തെ മൊറോട്ടോറിയം കാലാവധിക്കുശേഷം 84 മാസങ്ങള്‍ക്കുള്ളില്‍ തുക തിരിച്ചടക്കണം. നിലവിലെ റിസോര്‍ട്ടുകള്‍, റിസോര്‍ട്ട് ഗ്രൂപ്പുകള്‍ (സ്ഥാപനങ്ങള്‍, എല്‍എല്‍പി, ലിമിറ്റഡ് കമ്പനികള്‍) എന്നിവയ്ക്കും വാഹന ഉടമസ്ഥര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, തിരികെ എത്തിയ പ്രവാസികള്‍ എന്നിവര്‍ക്കും വായ്പയ്ക്ക് അര്‍ഹതയുണ്ട്. വിശദവിവരങ്ങള്‍ക്ക്: 0471 2318922/0484 2323010.

eng­lish sum­ma­ry; Car­a­van Ker­ala: KSIDC pro­vides loans for tourist car­a­vans and parks

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.