15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 3, 2025
February 11, 2025
February 7, 2025
February 6, 2025
February 3, 2025
January 31, 2025
January 28, 2025
January 17, 2025
January 15, 2025
January 15, 2025

യുവനടിയെ പീഡിപ്പിച്ചെന്ന കേസ്; വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും

Janayugom Webdesk
കൊച്ചി
June 3, 2022 8:24 am

യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും. രാവിലെ ഒമ്പത് മണിക്ക് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ 20 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലായിരുന്നു. ചോദ്യം ചെയ്യലില്‍ നടി തനിക്കെതിരെ ആരോപിച്ച ആരോപണങ്ങള്‍ വിജയ് ബാബു നിഷേധിച്ചിരുന്നു. ചൊവ്വാഴ്ചവരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്.

പരാതിക്കാരിയെ സ്വാധീനിക്കാനോ, അവരെ കാണുവാനോ പാടില്ലെന്ന് കോടതി അറിയിച്ചു. അന്വേഷണവുമായി വിജയ് ബാബു സഹകരിക്കണമെന്നും അറിയിച്ചു. നിലവില്‍ ഉപാധികളോടെ വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും പ്രതികരിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.

യുവനടിയുടെ പീഡന പരാതിക്ക് പിന്നാലെ ഒളിവിൽ പോയ നടൻ വിജയ് ബാബു ബുധനാഴ്ചയാണ് കൊച്ചിയിൽ എത്തിയത്. പിന്നാലെ എറണാകുളം ടൗൺ സൗത്ത് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമായിയുന്നു ലൈംഗിക ബന്ധമെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പുറകിലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു.

Eng­lish Summary:Case of molesta­tion of a young girl; Vijay Babu will be ques­tioned today
You may also like this video

YouTube video player

TOP NEWS

March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.