26 April 2024, Friday

കോവിഡ് അറിയിപ്പുകള്‍ നീക്കിയേക്കും

Janayugom Webdesk
ന്യൂഡല്‍ഹി
March 28, 2022 8:07 pm

ഫോണുകളില്‍നിന്ന് പ്രീ കോള്‍ കോവിഡ് അറിയിപ്പുകള്‍ നീക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. പ്രീ കോള്‍ അറിയിപ്പുകളും കോളര്‍ ട്യൂണുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് ആരോഗ്യ മന്ത്രാലയത്തിനു കത്തയച്ചു. നിര്‍ണായക കോളുകള്‍ വൈകുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.

ആവശ്യത്തോട് ആരോഗ്യമന്ത്രാലയം അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാല്‍ ഫോണിലൂടെയുള്ള ബോധവല്‍ക്കരണം ഇനി തുടരേണ്ടതില്ലെന്നാണ് മന്ത്രാലയവും കരുതുന്നത്.

ഏകദേശം രണ്ടു വര്‍ഷത്തോളമായി ടെലികോം സേവനദാതാക്കള്‍, ഫോണുകളില്‍ കോള്‍ കണക്‌ട് ആകുന്നതിനു മുന്‍പ് കോവിഡ് ബോധവല്‍ക്കരണ അറിയിപ്പുകള്‍ നല്‍കുന്നുണ്ട്. കോവിഡ് സമയത്ത് എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുമാണ് അറിയിപ്പ്. നെറ്റ് വര്‍ക്കുകളില്‍ ഉടനീളം പ്ലേ ചെയ്യപ്പെടുന്ന സന്ദേശം, അടിയന്തര ഘട്ടങ്ങളില്‍ നിര്‍ണായക കോളുകള്‍ തടയുന്നതിനും കാലതാമസം വരുത്തുന്നതിനും ഇടയാക്കുന്നതായി ടെലികമ്യൂണിക്കേഷന്‍ വകുപ്പ് അയച്ച കത്തില്‍ പറയുന്നു.

eng­lish summary;center may move Covid pre-call announce­ments from phones

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.