നോട്ട് നിരോധനം ശരിയെന്ന അവകാശവാദവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കള്ളപ്പണം ഇല്ലാതാക്കാനുള്ള തുടർനടപടിയുടെ ഭാഗമാണ് നോട്ട് നിരോധനമെന്ന് സർക്കാർ അവകാശപ്പെട്ടു. നികുതി വെട്ടിപ്പ് തടയാനും ഡിജിറ്റൽ പണമിടപാട് കൂട്ടാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. റിസർവ് ബാങ്കിന്റെ ശുപാർശ അനുസരിച്ചാണ് നിരോധനം നടപ്പാക്കിയതെന്നും കേന്ദ്ര സർക്കാർ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
നോട്ട് നിരോധനം നടപ്പിലാക്കി ആറു വര്‍ഷം പിന്നിടുമ്പോഴും ജനങ്ങളുടെ കൈവശം 30.88 ലക്ഷം കോടി രൂപ കറന്‍സിയായി കൈവശമുണ്ടെന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ അവകാശവാദം. 2016 നവംബര്‍ എട്ടിന് രാജ്യത്തെ ആയിരം, അഞ്ഞൂറ് രൂപാ നോട്ടുകള്‍ നിരോധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാത്രിയില്‍ പ്രഖ്യാപനം നടത്തുമ്പോള്‍ ജനങ്ങളുടെ കൈവശം ഉണ്ടായിരുന്നതിനേക്കാള്‍ 71.48 ശതമാനം കറന്‍സിയാണ് നിലവില്‍ ഉള്ളതെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ടിലുള്ളത്.
നോട്ട് നിരോധനം ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന് ആര്‍ബിഐ പറയുമ്പോള്‍ അതിന് കടകവിരുദ്ധമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്. സാമ്പത്തിക മേഖലയില്‍ പണത്തിന്റെ നേരിട്ടുള്ള ഉപയോഗം പരിമിതപ്പെടുത്തി ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ നീക്കം പരാജയപ്പെട്ടെന്ന് ആര്‍ബിഐ സമ്മതിച്ചിരുന്നു.
English Summary: Center to Supreme Court on demonetisation recommendation of RBI
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.