1 May 2024, Wednesday

Related news

December 25, 2022
May 23, 2022
April 20, 2022
January 25, 2022
January 25, 2022
January 24, 2022
January 23, 2022
January 20, 2022
January 19, 2022
January 19, 2022

എ വൈ 4.2 വൈറസ് : ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Janayugom Webdesk
ന്യൂഡൽഹി
October 28, 2021 8:09 pm

രാജ്യത്ത് ഡെൽറ്റ വൈറസിന്റെ പുതിയ വകഭേദമായ എ വൈ 4.2 വ്യാപിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ആറു സംസ്ഥാനങ്ങളിലായി 17 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. വ്യാപന വേഗത 15 ശതമാനം കൂടുതലാണ് പുതിയ വകഭേദത്തിനെന്നാണ് കണ്ടെത്തൽ.

കിഴക്കൻ യൂറോപ്പിലും ബ്രിട്ടനിലും റിപ്പോര്‍ട്ട് ചെയ്ത കോവിഡിന്റെ പുതിയ ഡെൽറ്റ വകഭേദം എ ​വൈ 4.2 ഇന്ത്യയില്‍ സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ജനിതക ശ്രേണീകരണ പരിശോധനയിൽ കേവലം 0.1 ശതമാനം സാമ്പിളുകളിൽ മാത്രമേ പുതിയ ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളൂ എന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദഗ്ധര്‍ അറിയിച്ചു. 

എന്നാൽ ആശങ്കപ്പെടേണ്ട കോവിഡ് വകഭേദങ്ങളുടെ പട്ടികയിലാണ് എ​ വൈ 4.2നെ യുകെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡെൽറ്റ വകഭേദത്തേക്കാൾ പകർച്ചവ്യാപന ശേഷി എ വൈ 4.2 വകഭേദത്തിന്​ കൂടുതലാണെന്നാണ് ശാസ്​ത്രജ്ഞരുടെ വിലയിരുത്തൽ. അതേസമയം ഡെൽറ്റ- ആൽഫ വകഭേദങ്ങളെപ്പോലെ വലിയ ഭീഷണി പുതിയ വൈറസ് ഉയർത്തില്ലെന്നും വിദഗ്ധര്‍ പറയുന്നു. അമേരിക്ക, ജര്‍മനി, ഡെന്‍മാര്‍ക്ക്, റഷ്യ, ഇ​സ്രായേല്‍ എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിരുന്നു. 

Eng­lish Sum­ma­ry : cen­tral health min­istry regard­ing delta virus variant

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.