21 January 2025, Tuesday
KSFE Galaxy Chits Banner 2

ചണ്ഡിഗഡ് അശ്ലീല വീഡിയോ വിവാദം: പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തത് സൈനികന്‍

Janayugom Webdesk
മൊഹാലി
September 22, 2022 6:35 pm

ചണ്ഡീഗഡ് സര്‍വകലാശാലയില്‍ നടന്ന വീഡിയോ വിവാദത്തില്‍ വഴിത്തിരിവ്. അശ്ലീല വീഡിയോകള്‍ക്കായി പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തത് ഒരു സൈനികനാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.
അശ്ലീല വീഡിയോകള്‍ക്കായി ഒരു സൈനികന്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായി പെണ്‍കുട്ടി പ്രത്യേക അന്വേഷണ സംഘം മുന്‍പാകെ മൊഴി നല്‍കി. ജമ്മുവില്‍ താമസക്കാരനായ സൈനികന്റെ പേര് സഞ്ജീവ് കുമാര്‍ എന്നാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. നിലവില്‍ ഇയാള്‍ അരുണാചല്‍ പ്രദേശിലെ ഇറ്റാ നഗറിനടുത്താണ് ജോലി ചെയ്യുന്നത്. പൊലീസ് ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും.
ആക്ഷേപകരമായ വീഡിയോകളിലൂടെ പണം സമ്പാദിക്കുക മാത്രമാണോ ലക്ഷ്യമെന്ന വിഷയത്തിലും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഫോറന്‍സിക് വിശദാംശ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാരണത്താല്‍ അന്വേഷണത്തില്‍ താമസം നേരിടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. 

Eng­lish Sum­ma­ry: Chandi­garh ob scene video con­tro­ver­sy: Girl black mailed by soldier

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.