21 December 2024, Saturday
KSFE Galaxy Chits Banner 2

ചെറിയനാട് ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ സ്നേഹ വീട് സമര്‍പ്പണം നടന്നു

Janayugom Webdesk
ആലപ്പുഴ
November 13, 2022 4:18 pm

ചെറിയനാട് ദേവസ്വംബോര്‍ഡ് ഹയര്‍സെക്കന്ററി സ്ക്കൂളിന്‍റെആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളായ സഹോദരന്മാര്‍ക്ക് നിര്‍മ്മിച്ചുനല്‍കിയ സ്നേഹവീടിന്‍റെ സമര്‍പ്പണം നടന്നു. സ്ക്കൂള്‍ഓഡിറ്റോറിയത്തില്‍ നടന്നചടങ്ങില്‍ ചെങ്ങന്നൂര്‍എംഎല്‍എസജിചെറിയാന്‍ വീടിന്‍റെ താക്കോല്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു

അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍, മുന്‍അധ്യാപകര്‍,നാട്ടുകാര്‍,പൂര്‍വവിദ്യാര്‍ത്ഥികള്‍ കൈകോര്‍ത്തുപിടിച്ചതിന്‍റെ സാക്ഷാത്കാരമാണ് സ്നേഹ വീട്.ചടങ്ങില്‍ നിര്‍മ്മാണകമ്മിറ്റി ചെയര്‍മാന്‍ പി ഉണ്ണികൃഷ്ണന്‍ നായര്‍ അധ്യക്ഷതവഹിച്ചു. നറുക്കെടുപ്പ് വിജയികള്‍ക്കള്ളജയികള്‍ക്കള്ള സമ്മാനവിതരണംതിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ കെ അനന്തഗോപന്‍ നിര്‍വഹിച്ചു.

സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ ജെ ലീന മുഖ്യപ്രഭാഷണവും,നിര്‍മ്മാണകമ്മിറ്റി ട്രഷറാര്‍ ജി രാധാകൃഷ്ണന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഗ്രാമപ‍‍ഞ്ചായത്ത് അംഗങ്ങളായ എം.രജനീഷ് , പി.കെപ്രസന്നകുമാരി,പിറ്റിഎ വൈസ് പ്രസിഡന്‍റ് ജിഷ്ണ പുരുഷോത്തമന്‍, അഡ്വ. ദിലീപ് ചെറിയാനാട്,എസ്.ഭാമ, എസ്.ജയശ്രീ, എന്‍ ബി സതീഷ് കുമാര്‍, ആര്‍സുനിത, ശുഭലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.പിറ്റിഎ പ്രസിഡന്‍റ് റ്റി സി സുനില്‍കുമാര്‍ സ്വാഗതവും, പ്രഥമാധ്യാപിക യുപ്രതിഭ നന്ദിയും രേഖപ്പെടുത്തി

Eng­lish Sum­ma­ry: Ded­i­ca­tion of Sne­ha Vee­du took place at Cheryanad Devas­wom Board High­er Sec­ondary School

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.