5 May 2024, Sunday

Related news

May 4, 2024
May 4, 2024
May 4, 2024
May 4, 2024
May 3, 2024
May 3, 2024
May 3, 2024
May 3, 2024
May 2, 2024
May 2, 2024

ബിജെപി ഒരോ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത് അവസാന പോരാട്ടം എന്ന രീതിയിലെന്ന് ചിദംബരം

Janayugom Webdesk
ന്യൂഡല്‍ഹി
December 18, 2023 11:20 am

രാജസ്ഥാനിലെയും, ഛത്തീസ്ഗഡിലെയും തെരഞ്ഞെടുപ്പ് പരാജയം ആശങ്കാജനകവും, അപ്രതീക്ഷിതവുമാണെന്നു കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം.ബിജെപി ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത് തങ്ങളുടെ അവസാന പോരാട്ടം എന്ന രീതിയിലാണെന്നും പ്രതിപക്ഷ പാർട്ടികൾ ഇത് തിരിച്ചറിയണമെന്നും വാർത്താ ഏജൻസി പിടിഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയം 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ കുതിപ്പാണ് പാർട്ടിക്ക് നൽകിയത്. ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും കോൺഗ്രസിന്റെ പരാജയം അപ്രതീക്ഷിതമായിരുന്നു.തെരഞ്ഞെടുപ്പ് ഫലങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. പാർട്ടി നേതൃത്വം പോരായ്മകൾ തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്, മുൻ കേന്ദ്ര ധനകാര്യ മന്ത്രി കൂടിയായ ചിദംബരം പറഞ്ഞു.

അതേസമയം രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തെലങ്കാനയിലും പാർട്ടിക്ക് 40 ശതമാനം വോട്ട് വിഹിതം ലഭിച്ചു എന്നും ഇതിൽ കോട്ടം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അവസാന ഘട്ട പ്രചാരണം, ബൂത്ത്‌ കൈകാര്യം, ഉറപ്പുള്ള വോട്ടർമാരെ തെരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തിൽ എത്തിക്കുക തുടങ്ങിയവ ഉറപ്പുവരുത്തി ലോക്സഭാ തെരഞ്ഞെടുപ്പിൽ 45 ശതമാനമായി വോട്ട് വിഹിതം വർധിപ്പിക്കാൻ സാധിക്കുമെന്നും ചിദംബരം പറഞ്ഞു.ധ്രുവീകരണം, മുസ്‌ലിം-ക്രിസ്ത്യൻ വിരുദ്ധ പ്രോപഗണ്ട, തീവ്ര ദേശീയത പോലുള്ള ബിജെപി നയങ്ങൾക്ക് കോൺഗ്രസ്‌ കൃത്യമായ മറുപടി നൽകേണ്ടതുണ്ട് എന്നും ചിദംബരം അഭിപ്രായപ്പെട്ടു 

Eng­lish Summary: 

Chi­dambaram said BJP con­tests every elec­tion as a last fight

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.