20 September 2024, Friday
KSFE Galaxy Chits Banner 2

തിരക്കേറിയ റോഡിലേക്കിറങ്ങി പിഞ്ചുകുഞ്ഞ് ; രക്ഷകരായി കാര്‍ യാത്രികര്‍

Janayugom Webdesk
പാലക്കാട്
November 1, 2023 6:21 pm

പാലക്കാട്  പട്ടാമ്പി കൊപ്പത്ത് തിരക്കേറിയ റോഡിലേക്കിറങ്ങിയ ഒരു വയസുകാരനെ രക്ഷപ്പെടുത്തി കാര്‍ യാത്രികര്‍. വീട്ടിൽ നിന്നും കളിപ്പാട്ടവുമായി റോഡിലേക്ക് നടന്ന് കയറാൻ ശ്രമിച്ച കുട്ടിയെ കണ്ട കാർ യാത്രികരാണ് ഉടൻ വാഹനം നിര്‍ത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്.

കൊപ്പം-വളാഞ്ചേരി റൂട്ടിൽ ഒക്ടോബർ 28‑നാണ് സംഭവം. കുട്ടി വഴിയിലേക്കിറങ്ങുന്നതും, റോഡിലെത്തിയ കുട്ടിയെ റോഡിലൂടെ പോവുന്ന കാർ വഴിയിൽ ഒതുക്കി കുട്ടിയെ എടുത്ത് തിരികെ വീട്ടിലെത്തിക്കുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

വീടിന്റെ തുറന്നുകിടന്ന മുൻവാതിലിലൂടെ അബദ്ധത്തിൽ കുട്ടി പുറത്തേക്ക് പോയതെന്നാണ് രക്ഷിതാക്കൾ പൊലീസിനോട് വ്യക്തമാക്കിയത്. വീടിന് സംരക്ഷണ ഭിത്തി കെട്ടി സുരക്ഷിതമാക്കാൻ ഉടമയ്ക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

Eng­lish Sum­ma­ry: child on road; The car pas­sen­gers res­cued the child
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.