December 10, 2023 Sunday

Related news

December 9, 2023
December 7, 2023
December 7, 2023
December 6, 2023
December 5, 2023
December 4, 2023
December 4, 2023
December 4, 2023
December 3, 2023
December 2, 2023

ചൈനയുടെ നിർമ്മാണം: സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
May 20, 2022 8:01 pm

കിഴക്കന്‍ ലഡാക്കില്‍ ചൈന പാലം നിർമ്മിക്കുന്നതായി പറയപ്പെടുന്ന പ്രദേശം പതിറ്റാണ്ടുകളായി ആ രാജ്യത്തിന്റെ അധീനതയിലുള്ള സ്ഥലമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

കിഴക്കൻ ലഡാക്കിന് സമീപത്തെ പാങ്ഗോങ് തടാകത്തിന് കുറുകെ ചൈന പുതിയ പാലം നിർമ്മിക്കുന്നതായുള്ള റിപ്പോർട്ട് സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

സൈനിക തലങ്ങളിൽ ചൈനയുമായി ഇന്ത്യ വിവിധ ഘട്ടങ്ങളിലായി സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. തുടർന്നും ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഈ വർഷം മാർച്ചിൽ ഇന്ത്യയിലെത്തിയപ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകൾ അദ്ദേഹത്തെ അറിയിച്ചിരുന്നെന്നും ബാഗ്ചി പറഞ്ഞു.

Eng­lish summary;China’s con­struc­tion: India says it is close­ly monitoring

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.