ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാംപ്‌സ് (പിഎസ്) വിഭാഗവും യൂണിസെഫും സംയുക്തമായി നാമ്പ് എന്ന പേരിൽ കാലാവസ്ഥാ അസംബ്ലി സംഘടിപ്പിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച അവബോധം വളർത്തുന്നതിനായി കുട്ടികൾക്കും യുവജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 10ന് നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശം നൽകും. സ്പീക്കർ എം ബി രാജേഷ് അധ്യക്ഷനാകും. പരിപാടിയിൽ മന്ത്രിമാരായ കെ രാജൻ, വി ശിവൻകുട്ടി, ഫയർ ആന്റ് റെസ്‌ക്യൂ ഡയറക്ടർ ജനറൽ ഡോ. ബി സന്ധ്യ, യൂണിസെഫ് സോഷ്യൽ പോളിസി മേധാവി ഹ്യൂൻ ഹീ ബാൻ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ടു നാലിനു ചേരുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഇ കെ വിജയൻ എംഎൽഎ, കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം മുൻ സെക്രട്ടറി ഡോ. എം രാജീവൻ, സംസ്ഥാന ദുരന്ത നിവാരണ വിഭാഗം കമ്മിഷണർ ഡോ. എ കൗശിഗൻ, യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി ഡയറക്ടർ ഡോ. ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
English summary;Climate Assembly Today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.