27 April 2024, Saturday

Related news

April 27, 2024
January 18, 2024
October 28, 2023
September 28, 2023
July 24, 2023
June 27, 2023
June 24, 2023
May 25, 2023
May 22, 2023
January 28, 2023

ആ വൈറല്‍ പാട്ടിന് പിന്നില്‍

Janayugom Webdesk
January 18, 2024 10:36 am

പാട്ടും സംഗീതവുമൊക്കെ മനസ്സിലുണ്ടെങ്കിൽ എത്ര കാലം ഒതുക്കി വച്ചാലും എന്നെങ്കിലും ഒരിക്കൽ അത് പുറത്തറിയും.
പിന്നെയവർ കലാ സ്നേഹികളിലൂടെ നാടിന്റെ പ്രിയപ്പെട്ടവരാകും. സോഷ്യൽ മീഡിയ കാലഘട്ടത്തിൽഅതിന് സമയം വളരെ കുറച്ചു മതി.
അങ്ങിനെ വൈറലായ ഒരാളുണ്ട് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിൽ.
അവിഞ്ഞിക്കാട്ട് നെടുങ്കളത്തിൽ രാജീവൻ. സംഗീതം ചെറുപ്പം തൊട്ടേ മനസ്സിലുണ്ടെങ്കിലും ജീവിത പ്രാരാബ്ദം സംഗീതത്തെ പിന്നോട്ടേക്ക് മാറ്റി. പിന്നെ ഇക്കാലമത്രയും കൽപ്പണിക്കാരന്റെ റോൾ ആയിരുന്നു രാജീവന്. അതിനിടയിലാണ് മനസ്സിന്റെ കോണുകളിൽ
മറഞ്ഞു കിടന്ന പാട്ട് അപ്രതീക്ഷിതമായി നാട് അറിയുന്നത്.

പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ ഉത്സവത്തിനിടയിൽ ഗാനമേളക്കാർക്ക് ഒപ്പം അപ്രതീക്ഷിതമായി പാടാൻ കഴിഞ്ഞതാണ് ആദ്യം വൈറലായത്. ഇപ്പോൾ ഒരു കല്യാണ വീട്ടിൽ പാടാൻ അവസരം കിട്ടിയതോടെ രാജീവന്റെ പാട്ട് സംഗീത ലോകം ഏറ്റെടുക്കുകയായിരുന്നു. സർഗം സിനിമയിലെ സംഗീതമേ അമരസല്ലാപമേ എന്ന പാട്ട് മകന്റെ സുഹൃത്ത് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് രാജീവൻ വൈറലായത്.

പാട്ട് വൈറലായതോടെ വിദേശരാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്ന് പോലും രാജീവനെ തേടി അനുമോദന വിളികളെത്തി. സുഹൃത്തുക്കളും നാട്ടുകാരും കുടുംബവും എല്ലാ പിന്തുണയുമായി കൂടെയുണ്ട്. കൂടാതെ രാജീവന്റെ സഹോദരനും പാട്ടിൽ മികവ് പുലർത്തുന്നുണ്ട്.

പുതിയ തലമുറ ഇഷ്ടപ്പെടുന്ന പാട്ടുകളും പഴയ പാട്ടുകളും പാടാൻ കഴിയുന്നതു കൊണ്ട് അവസരങ്ങളും വേദികളും ഉണ്ടെങ്കിൽ ഇനി സംഗീത ലോകത്ത് നിറസാന്നിധ്യമാകണം എന്നു തന്നെയാണ് രാജീവന്റെ ആഗ്രഹം. അതിനുള്ള എല്ലാ പിന്തുണകളും നാട് നൽകുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.