ഇടുക്കിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയതായി പരാതി. ഇടുക്കി കണ്ണംപടി സ്വദേശി സരുണാണ് വനംകുപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കാട്ടിറച്ചി കൈവശം വെച്ചുവെന്നാരോപിച്ചാണ് തനിക്കെതിരെ കേസെടുത്തതെന്നും യുവാവ് പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തി മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് കേസില്‍ കുടുക്കിയതെന്നും സരുണ്‍ പറയുന്നു.
പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് സരുണ്‍. കേസില്‍ പെട്ടതോടെ സര്‍ക്കാര്‍ ജോലി സാധ്യത ഇല്ലാതാകുമെന്നും സരുണ്‍ പറയുന്നു.
മറ്റൊരു വീടിന്റെ പരിസരത്തുനിന്ന് കണ്ടെടുത്ത ഇറച്ചി സരുണിന്റെ വാഹനത്തില്‍ നിന്ന് കണ്ടെത്തിയെന്ന വ്യാജേന ഉദ്യോഗസ്ഥര്‍ മഹസര്‍ തയ്യാറാക്കുകയായിരുന്നെന്നാണ് പരാതി. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആദിവാസി സംയുക്തസമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary: Complaint that the forest department trapped a tribal youth in a false case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.