5 May 2024, Sunday

Related news

May 4, 2024
May 4, 2024
May 4, 2024
May 3, 2024
May 3, 2024
May 3, 2024
May 3, 2024
May 3, 2024
May 2, 2024
May 2, 2024

ഗുജറാത്തില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും, സുപ്രീംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
July 7, 2023 1:12 pm

രാഹുല്‍ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസില്‍ ഗുജറാത്തില്‍ നിന്നും ഈ വര്‍ത്തമാന കാലത്ത് നീതി പ്രതീക്ഷിക്കുന്നില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ്.

നരേന്ദ്രമോഡി വിരുദ്ധ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിയെ അയോഗ്യമാക്കിയ സുറത്ത് കോടതി വിധി റദ്ദാക്കാന്‍ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.സൂറത്ത് സെഷന്‍ കോടതിയുടെ വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. അതോടെ എംപി സ്ഥാനത്തുള്ള രാഹുല്‍ഗാന്ധിയുടെ അയോഗ്യത തുടരും.

ഇതോടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാനും വിലക്കുണ്ടാകും വിധിയറഞ്ഞിതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്ത് തടിച്ചുകൂടി പ്രതിഷേധിച്ചു.അതേസമയം ഹെെക്കോടതി വിധിയിൽ തൃപ്തിയുണ്ടെന്ന് പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേഷ് മോഡി പറഞ്ഞു.

2019 ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിൽ മോഡി സമുദായത്തെ അപമാനിച്ചുവെന്നതാണ് കേസ്. സൂറത്ത് കോടതി 2 വർഷം തടവും 15000 രൂപ പിഴയുമാണ് ശിക്ഷിച്ചിരുന്നത്. 2023 മാർച്ച് 24ന് രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം റദ്ദാക്കിയിരുന്നു.

Eng­lish Summary:
Con­gress does not expect jus­tice from Gujarat and will approach the Supreme Court

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.