18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 5, 2025
April 4, 2025
March 8, 2025
February 23, 2025
February 23, 2025
February 19, 2025
February 9, 2025
February 7, 2025
February 3, 2025
February 3, 2025

അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസിന് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടു ജയറാം രമേശ്

Janayugom Webdesk
November 15, 2022 3:03 pm

അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസിന് ജനങ്ങളുമായുള്ള ബന്ധം നഷ്ടമായെന്നും ഇപ്പോള്‍ രാജ്യവ്യാപകമായി നടത്തുന്ന യാത്രയിലൂടെ അത് തിരിച്ചുപിടിക്കാനാണ് നോക്കുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്ര് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. ഭാരത് ജോഡോ യാത്ര തങ്ങള്‍ മറന്ന വീട് തോറുമുള്ള ബന്ധം വളര്‍ത്താൻ സഹായിക്കുമെന്നും ആശയവിനിമയത്തിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറയുന്നു.

കൂടാതെ തങ്ങള്‍ അധികാരത്തിലിരുന്നതിനാലാണ് അത് മറന്നതെന്നും ജയറാം രമേശ് പറയുന്നു. ഈ യാത്രയിലൂടെ തങ്ങള്‍ അത് ഓര്‍ക്കുകയാണ്. സെപ്തംബര്‍ 7ന് കന്യാകുമാരിയില്‍ ആരംഭിച്ച യാത്ര കാശ്മീരിലാണ് അവസാനിക്കുക. യാത്ര ഇപ്പോള്‍ എത്തിനില്‍ക്കുന്ന മഹാരാഷ്ട്രയിലെ വാഷിമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024ലെ തെരഞ്ഞെടുപ്പില്‍ ഈ യാത്രയുടെ ഫലം കാണുമെന്നും ജയറാം രമേശ് അവകാശപ്പെടുന്നു.

അതേസമയം യാത്രയ്ക്ക് രാഷ്ട്രീയത്തിനപ്പുറം ലക്ഷ്യങ്ങളുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന യാത്ര ഇന്ത്യയിലെ ഏറ്റവും വലിയ ജനസമ്പര്‍ക്ക പരിപാടിയാണെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. 

Eng­lish Sum­mery: Con­gress for­got con­tact with peo­ple when in pow­er, Yatra will rec­ti­fy that, says Jairam Ramesh
You may also like this video

ആ ആലിന്‍കൊമ്പത്ത് ഊഞ്ഞാലാടുമ്പോള്‍ | Arif Muhmmad Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.