22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

May 10, 2024
May 8, 2024
November 21, 2023
June 18, 2023
December 28, 2022
December 27, 2022
December 11, 2022
November 29, 2022
July 7, 2022
June 24, 2022

വിവാദം വിട്ടൊഴിയാതെ കോവാക്സിന്‍; രണ്ടാംഘട്ട പരീക്ഷണഫലത്തിന് മുമ്പേ മൂന്നാംഘട്ട പരീക്ഷണ അനുമതി

Janayugom Webdesk
ന്യൂഡല്‍ഹി
December 11, 2022 11:04 pm

വിവാദങ്ങള്‍ വിട്ടൊഴിയാതെ കോവാക്സിന്‍. ഇന്ത്യ തദ്ദേശീയമായി കോവാക്സിന് വേഗത്തില്‍ അനുമതി ലഭിക്കുന്നതിനായി രാഷ്ട്രീയ ഇടപെടല്‍ നടന്നുവെന്ന് വെളിപ്പെടുത്തലിനു പിന്നാലെയാണ് പുതിയ വിവാദം. രണ്ടാംഘട്ട പരീക്ഷണങ്ങളുടെ ഫലം വരുന്നതിനു മുമ്പ് തന്നെ ഭാരത് ബയോടെക്ക് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രീ ക്ലിനിക്കല്‍ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നാംഘട്ട പരീക്ഷണങ്ങളുടെ ഫലം വരുന്നതിന് മുമ്പ് തന്നെ 2021 ജനുവരിയില്‍ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ഇത് രാജ്യത്ത് വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍), ഭാരത് ബയോടെക്കും സംയുക്തമായാണ് കോവാക്സിന്‍ വികസിപ്പിച്ചത്. ഒന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലം പുറത്തുവരും മുമ്പ് തന്നെ സിഡിഎസ്‌സിഒ രണ്ടാംഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

Eng­lish Sum­ma­ry : Con­tro­ver­sies con­tin­ue Covid vaccine
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.