24 May 2024, Friday

Related news

May 23, 2024
May 23, 2024
May 22, 2024
May 21, 2024
May 21, 2024
May 21, 2024
May 21, 2024
May 19, 2024
May 19, 2024
May 18, 2024

കോവിഡ് രോ​ഗികൾ കൂടുന്നു, അതീവജാ​ഗ്രത വേണം; കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
August 27, 2021 5:10 pm

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. വീടിനുള്ളിലും പുറത്തും അതീവ ജാഗ്രത തുടരണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കൂടിച്ചേരലുകളും, ബന്ധുഗൃഹസന്ദർശനവും ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. 18 വയസിന് താഴെയുളളവരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. കുട്ടികളെയും കൊണ്ട് പോകുന്ന ഷോപ്പിങ് ഒഴിവാക്കണം. കോവിഡിന്റെ വ്യാപനം തടയുന്നതിന് വേണ്ടി എല്ലാവരും വ്യക്തിപരമായ ഇടപെടൽ നടത്തണമെന്നും വീണാ ജോർജ് പറഞ്ഞു.

സംസ്ഥാനത്ത് ഏപ്രിൽ പകുതിയോടെയാണ് രണ്ടാം തരംഗം ഉണ്ടായത്. മെയ് മാസത്തിൽ ഒരു ദിവസം മാത്രമാണ് ടിപിആർ30 ശതമാനം ഉണ്ടായത്. അതിന് ശേഷം ഘട്ടംഘട്ടമായി ടിപിആർ കുറയ്ക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷം ഓണക്കാലത്ത് 1536 രോഗികൾ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായത് . ഒക്ടോബർ മാസമായപ്പോൾ അത് ഏഴിരട്ടിയായി വർധിച്ചു. ഇത്തവണ ആരോഗ്യവകുപ്പ് നിരന്തരമായി ജാഗ്രതാ നിർദേശം നൽകിയിരുന്നു.
ഇന്നലെയും ഇന്നും സംസ്ഥാനത്ത് റെക്കോഡ് പരിശോധനയാണ് നടത്തിയത്. ഓരോ കേസും തിരിച്ചറിച്ചയുക എന്ന ലക്ഷ്യത്തോടെയാണ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തുന്നത് സംസ്ഥാനത്താണ്.

കേരളത്തിലെ പ്രതിരോധപ്രവർത്തനങ്ങൾ മികച്ചതാണെന്നും ഐസിഎംആർ തന്നെ അത് വ്യക്തമാക്കിയതാണെന്നും വീണാജോർജ് പറഞ്ഞു. ഏറ്റവും സത്യസന്ധവും സുതാര്യവുമായാണ് കേരളം കാര്യങ്ങൾ നടത്തിയത്. 18 വയസിന് മുകളിലുള്ളവർക്ക് 70. 24 ശതമാനം പേർക്ക് വാക്സിൻ നൽകിയതായി വീണ ജോർജ്ജ് പറഞ്ഞു. മരണസംഖ്യ ഏറ്റവും കുറവ് കേരളത്തിലാണ്. കേരളം കൊവിഡിനെ കൈകാര്യം ചെയ്യുന്ന രീതി ശാസ്ത്രീയമാണ്. ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ പഠനം നടത്തിയ സംസ്ഥാനമാണ് കേരളം. ഇവിടെ ഐസിയു, വെന്റിലേറ്റര്‍, ആശുപത്രി ആവശ്യം വരുന്നവരുടെ എണ്ണം വളരെ കുറവാണ്.

Eng­lish sum­ma­ry; Covid patients are on the rise, and should be treat­ed with extreme care; veena george

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.