21 December 2024, Saturday
KSFE Galaxy Chits Banner 2

സിപിഐ ജില്ലാ സമ്മേളനം; സാംസ്കാരിക സമ്മേളനം ആലങ്കോട് ഉദ്ഘാടനം ചെയ്തു

Janayugom Webdesk
കോട്ടയം
August 5, 2022 9:06 pm

ആഗസ്റ്റ് അഞ്ചു മുതൽ എട്ടുവരെ ഏറ്റുമാനൂരിൽ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിന്റെ സാംസ്കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഗീതസംവിധായകൻ ആലപ്പി രംഗനാഥിന്റെ പേരിൽ ഏറ്റുമാനൂരിൽ ചേർന്ന സാംസ്കാരിക സമ്മേളനം കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിന്റെ വരവറിയിക്കുന്നതായിരുന്നു. വിപ്ലവ ഗായിക പി.കെ മേദിനിയുടെ റെഡ് സല്യൂട്ട് ഗാനം പ്രവർത്തകർക്ക് ആവേശമായി. കലവൂർ വിശ്വന്റെയും പി കെ മേദിനി യുടെയും നേതൃത്വത്തിൽ ഗാനസന്ധ്യയോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ. വി. ബി.ബിനു പി.കെ മേദിനിയെ ആദരിച്ചു. ആലങ്കോട് ലീലാകൃഷ്ണനെ സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ആദരിച്ചു.

ഡോ. എ. ജോസ് അധ്യക്ഷനായ സാംസ്കാരിക സമ്മേളനത്തിൽ യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ബി അശോക് സ്വാഗതം പറഞ്ഞു. ഡോ.ദീപു ജോസ്, അഡ്വ. പ്രശാന്ത് രാജൻ, പി എസ് രവീന്ദ്രനാഥ് തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ആലപ്പുഴ ഇപ്റ്റ അവതരിപ്പിച്ച നാട്ടരങ്ങ് ഏറ്റുമാനൂരിന് പുതിയ അനുഭവമായി മാറി. നാളെ പതാക കൊടിമര ജാഥകൾ പൊതുസമ്മേളനം നഗറിൽ എത്തുന്നതോടെ സിപിഐ ജില്ലാ സമ്മേളനത്തിന് ചെങ്കൊടി ഉയരും. പൊതുസമ്മേളനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 7,8 തീയതികളിലായി പി.കെ ചിത്രഭാനു നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Eng­lish Summary:CPI Dis­trict Con­fer­ence; Alankode inau­gu­rat­ed the cul­tur­al conference
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.