സിപിഐയുടെ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾക്ക് ജൂലൈ 21ന് തുടക്കമാകും. സംസ്ഥാന സമ്മേളനം നടക്കുന്ന തിരുവനന്തപുരത്താണ് ആദ്യ ജില്ലാ സമ്മേളനം. നെടുമങ്ങാട് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി 21ന് സാംസ്കാരിക സമ്മേളനം നടക്കും.
22ന് പൊതുസമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 23ന് പ്രതിനിധി സമ്മേളനം കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ ഇ ഇസ്മായിൽ, കെ പ്രകാശ്ബാബു, സത്യൻ മൊകേരി, സി ദിവാകരൻ, എൻ രാജൻ, കെ പി രാജേന്ദ്രൻ, കെ രാജൻ എന്നിവർ പങ്കെടുക്കും. 24നും പ്രതിനിധി സമ്മേളനം തുടരും.
മറ്റ് ജില്ലാ സമ്മേളനങ്ങളും പങ്കെടുക്കുന്ന നേതാക്കളും: പത്തനംതിട്ട- ഓഗസ്റ്റ് ആറ്, ഏഴ്-കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, കെ പ്രകാശ്ബാബു, സത്യൻ മൊകേരി, സി ദിവാകരൻ, കെ ആർ ചന്ദ്രമോഹൻ, പി പ്രസാദ്, എൻ രാജൻ, ജെ ചിഞ്ചുറാണി. കോട്ടയം-ഏഴ്, എട്ട്-കാനം രാജേന്ദ്രൻ, കെ ഇ ഇസ്മായിൽ, സത്യൻ മൊകേരി, ഇ ചന്ദ്രശേഖരൻ, എ കെ ചന്ദ്രൻ, പി വസന്തം, എൻ രാജൻ. കാസർകോട്-13, 14 ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, കെ ഇ ഇസ്മായിൽ, കെ പ്രകാശ്ബാബു, സത്യൻ മൊകേരി, ഇ ചന്ദ്രശേഖരൻ, സി പി മുരളി.
കൊല്ലം- ഓഗസ്റ്റ് 18, 19, 20 — കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, കെ പ്രകാശ് ബാബു, സത്യൻ മൊകേരി, കെ ആർ ചന്ദ്രമോഹൻ, ജെ ചിഞ്ചുറാണി, മുല്ലക്കര രത്നാകരൻ, എൻ രാജൻ. ആലപ്പുഴ- 23, 24 — കാനം രാജേന്ദ്രൻ, കെ ഇ ഇസ്മായിൽ, കെ പ്രകാശ്ബാബു, പി പ്രസാദ്, കെ പി രാജേന്ദ്രൻ. കോഴിക്കോട് — 23, 24 ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, സി എൻ ചന്ദ്രൻ, സി പി മുരളി, അഡ്വ. പി വസന്തം. പാലക്കാട് — 24, 25 ബിനോയ് വിശ്വം, കെ ഇ ഇസ്മായിൽ, കെ പ്രകാശ്ബാബു, ഇ ചന്ദ്രശേഖരൻ, കെ രാജൻ, വി ചാമുണ്ണി, കെ പി രാജേന്ദ്രൻ, ജെ ചിഞ്ചുറാണി, സി എൻ ജയദേവൻ.
തൃശൂർ- ഓഗസ്റ്റ് 25, 26- കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, സി എൻ ജയദേവൻ, കെ പി രാജേന്ദ്രൻ, കെ രാജൻ, എ കെ ചന്ദ്രൻ, രാജാജി മാത്യു തോമസ്, പി വസന്തം. എറണാകുളം — 27, 28 ‑കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം, കെ പ്രകാശ്ബാബു, കെ പി രാജേന്ദ്രൻ, എ കെ ചന്ദ്രൻ, ജെ ചിഞ്ചുറാണി, ഇ ചന്ദ്രശേഖരൻ, സി എൻ ജയദേവൻ, ഇടുക്കി — 27,28,29 ‑പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, പി പ്രസാദ്, കെ രാജൻ, എൻ രാജൻ, പി വസന്തം, കെ പ്രകാശ്ബാബു.
കണ്ണൂർ ‑സെപ്റ്റംബർ ഒന്ന്, രണ്ട് കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, കെ പ്രകാശ്ബാബു, ഇ ചന്ദ്രശേഖരൻ, സി എൻ ചന്ദ്രൻ, സി പി മുരളി, അഡ്വ. പി വസന്തം. വയനാട് — 16, 17 — ബിനോയ് വിശ്വം, കെ ഇ ഇസ്മായിൽ, കെ പ്രകാശ്ബാബു, സത്യൻ മൊകേരി, പി പി സുനീർ, കെ രാജൻ, എൻ രാജൻ, അഡ്വ. പി. വസന്തം. മലപ്പുറം ‑18, 19 — കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, കെ ഇ ഇസ്മായിൽ, കെ പ്രകാശ്ബാബു, സത്യൻ മൊകേരി, സി എൻ ജയദേവൻ, കെ രാജൻ, പി പി സുനീർ, വി ചാമുണ്ണി, ജെ ചിഞ്ചുറാണി.
English Summary: CPI district conferences will start on 21st
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.