1 May 2024, Wednesday

Related news

April 30, 2024
April 22, 2024
April 22, 2024
April 21, 2024
April 20, 2024
April 16, 2024
April 15, 2024
April 14, 2024
April 12, 2024
April 9, 2024

മോഡി സര്‍ക്കാരിന്റെ ദളിത് വിവേചനം ; വനിതാ സംരംഭക പദ്ധതി പാളി

Janayugom Webdesk
ന്യൂഡല്‍ഹി
December 17, 2023 10:58 pm

പട്ടികജാതി-പട്ടികവര്‍ഗ വനിതകളുടെ ചെറുകിട ഇടത്തരം സൂക്ഷ്മ സംരംഭങ്ങളില്‍ (എംഎസ്എംഇ) നിന്ന് ഉല്പന്നം സംഭരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കടലാസിലൊതുങ്ങി. 2019 മുതല്‍ നാളിതുവരെയായി കേവലം 2.03 ശതമാനം ഉല്പന്നങ്ങളാണ് ദളിത് വനിതാ സംരംഭങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ സംഭരിച്ചത്. കോണ്‍ഗ്രസ് അംഗം മുകുള്‍ വാസ്‌നിക്കിന്റെ ചോദ്യത്തിന് പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

പട്ടികജാതി ഇതര എംഎസ്എംഇ യുണിറ്റുകളില്‍ നിന്നുള്ള വനിതാ സംരംഭകരുടെ ഉല്പന്നങ്ങള്‍ സംഭരിച്ചത് 2.46 ശതമാനമാണെന്നും മറുപടിയിലുണ്ട്. എംഎസ്ഇകൾക്കായുള്ള 2012 ലെ പബ്ലിക് പ്രൊക്യുർമെന്റ് പോളിസി അനുസരിച്ച്, കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും പൊതുമേഖലാ യൂണിറ്റുകളും അവരുടെ വാർഷിക പർച്ചേസിന്റെ 25 ശതമാനമെങ്കിലും സൂക്ഷ്മ ചെറുകിട സംരംഭങ്ങളിൽ നിന്ന് വാങ്ങേണ്ടതുണ്ട്.

എസ്‌സി/എസ്‌ടി സംരംഭകരുടെ ഉടമസ്ഥതയിലുള്ള എംഎസ്‌ഇകളിൽ നിന്നുള്ള നാല് ശതമാനവും വനിതാ സംരംഭകരിൽ നിന്ന് മൂന്ന് ശതമാനവും ഉപലക്ഷ്യവും ഇതിൽ ഉൾപ്പെടുന്നു. പാര്‍ശ്വവല്‍ക്കൃത വിഭാഗത്തിലെ സംരംഭകര്‍ക്ക് തുല്യ അവസരം ഒരുക്കുക എന്നുള്ളതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ദേശീയ ചെറുകിട വ്യവസായ കോര്‍പ്പറേഷന്‍ വഴിയാണ് പദ്ധതിയുടെ നടത്തിപ്പ്. 2012 ല്‍ ആരംഭിച്ച പദ്ധതിയില്‍ 2022–23 കാലത്ത് 63,835.23 കോടി രൂപയുടെ ഉല്പന്നം സംഭരിച്ചതാണ് സര്‍വകാല റെക്കോഡ്.

അതേ വര്‍ഷം 1,500.23 കോടി രൂപയുടെ ഉല്പന്നങ്ങളാണ് പട്ടികജാതി- വര്‍ഗ വിഭാഗം വനിതകളുടെ സംരംഭങ്ങളില്‍ നിന്ന് സംഭരിച്ചത്. 2019–20 ല്‍ 1.77 ശതമാനം, 20–21 ല്‍ 1.89, 21–22 ല്‍ 2.42, 22–23 ല്‍ 2.35, 23–24 ല്‍ 1.76 ശതമാനം ഉല്പന്നങ്ങളാണ് പട്ടികജാതി-വര്‍ഗ വിഭാഗം വനിതാ സംരംഭകരില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ സംരംഭിച്ചത്. ഏഴുവര്‍ഷം പിന്നിട്ടിട്ടും പദ്ധതി ലക്ഷ്യമായി നിശ്ചയിച്ച നാല് ശതമാനം സംഭരണം ഇതുവരെ കൈവരിക്കാനായില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Dalit Dis­crim­i­na­tion by Modi Govt
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.