22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 19, 2024
December 18, 2024
December 17, 2024
December 17, 2024
December 16, 2024
December 11, 2024
December 10, 2024
December 10, 2024

ബലാ ത്സംഗക്കേസ്; ദനുഷ ഗുണതിലകയെ പുറത്താക്കി ശ്രീലങ്കൻ ക്രിക്കറ്റ്

Janayugom Webdesk
കൊളംബോ
November 7, 2022 3:28 pm

ബലാത്സംഗക്കേസിൽ അറസ്റ്റിലായ ശ്രീലങ്കൻ താരം ദനുഷ ഗുണതിലകയെ ടീമിൽനിന്ന് പുറത്താക്കി ശ്രീലങ്കൻ ക്രിക്കറ്റ്. ട്വന്റി20 ലോകകപ്പിന് ആസ്ട്രേലിയയിലെത്തിയ താരമാണ് കഴിഞ്ഞ ദിവസം ബലാത്സംഗക്കേസില്‍ അറസ്റ്റിലായത്. ട്വന്റി20, ഏകദിനം, ടെസ്റ്റ് ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിൽനിന്നും പുറത്താക്കിയതായി അധികൃതർ അറിയിച്ചു. ടിൻഡറിൽ പരിചയപ്പെട്ട 29കാരിയാണ് പീഡനത്തിന് ഇരയായത്. യുവതിയെ നാല് തവണ ബലാത്സംഗം ചെയ്തു. 

സംഭവത്തിൽ അന്വേഷണം നടത്തി ഗുണതിലകക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആസ്ട്രേലിയൻ പൊലീസിന് ആവശ്യമായ പിന്തുണ നൽകുമെന്നും അധികൃതർ അറിയിച്ചു. സിഡ്നിയിലെ സിൽവർവാട്ടർ ജയിലിലാണ് ഗുണതിലകയിപ്പോള്‍. കേസില്‍ ജാമ്യവും നിഷേധിച്ചതായാണ് റിപ്പോർട്ടുകൾ. പേശീവലിവിനെ തുടർന്ന് ടീമിന് പുറത്തായിട്ടും ഗുണതിലക ആസ്ട്രേലിയയിൽ തുടരുകയായിരുന്നു. ആശെൻ ബന്ദാരയാണ് പകരക്കാരനായി ടീമിൽ ഇടം നേടിയത്. ട്വന്റി 20 ലോകകപ്പില്‍ നോക്കൗട്ട് കടക്കാനാവാത്ത ശ്രീലങ്കൻ ടീം നാട്ടിലേക്ക് മടങ്ങിയത്.

Eng­lish Summary:Danusha Gunathi­la­ka has been dis­missed by Sri Lan­ka Cricket
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.