5 May 2024, Sunday

വിവാഹ സത്കാരത്തിനിടെ ദാവൂദ് ഇബ്രാഹിമിന്റെ ബന്ധു വെടിയേറ്റ് മരിച്ചു

Janayugom Webdesk
ഷാജഹാൻപൂർ
February 23, 2024 11:25 am

ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ ജലാലാബാദിൽ ബുധനാഴ്ച വിവാഹ സത്കാരത്തിനിടെ വെടിയേറ്റ് മരിച്ച മുംബൈ സ്വദേശിയായ 35കാരൻ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുവെന്ന് തിരിച്ചറിഞ്ഞതായി പൊലീസ്. നിഹാൽ ഖാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. 

ചടങ്ങിനിടെ കഴുത്തിൽ വെടിയേറ്റാണ് നിഹാല്‍ കൊല്ലപ്പെട്ടത്. ഇയാള്‍ ഖാൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിന്റെ ഭാര്യാ സഹോദരനാണെന്നും മുംബൈയിലെ ബൈക്കുളയിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

2018 മുതലുള്ള ഒരു കവർച്ച കേസിൽ കസ്‌കർ ഇപ്പോൾ തലോജ സെൻട്രൽ ജയിലിലാണ്. ജലാലാബാദ് ടൗൺ ചെയർമാൻ ഷക്കീൽ ഖാൻ്റെ ഭാര്യാ സഹോദരൻ കൂടിയായിരുന്നു നിഹാൽ.

നിഹാലിൻ്റെ ഭാര്യ റുഖ്‌സാറിന്റെ പരാതിയിൽ കാമിൽ ഖാനെതിരെ ഐപിസി സെക്ഷൻ 302 (കൊലപാതകം) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസ്എസ്പി (ഷാജഹാൻപൂർ) അശോക് കുമാർ മീണ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Dawood Ibrahim’s cousin was shot dead dur­ing the wed­ding reception

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.