വിഷബാധയെ തുടർന്ന് അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം. വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലാണ് ദാവൂദ് ഇബ്രാഹിം എന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദ് ഇബ്രാഹിമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
വൻ സുരക്ഷയിലാണ് ചികിത്സ ഒരുക്കിയിരുന്നത്. രണ്ട് ദിവസമായി ആശുപത്രിയിലാണെങ്കിലും തിങ്കളാഴ്ചയാണ് ഇക്കാര്യം പുറത്തുവരുന്നത്. ആശുപത്രിയിലെ ഉന്നത അധികൃതരേയും അടുത്ത കുടുംബാംഗങ്ങളേയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്. അതേസമയം ദാവൂദിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ്. ദാവൂദിന്റെ ആരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള രഹസ്യ സ്വഭാവം കൂടുതൽ ചോദ്യങ്ങളും ഊഹാപോഹങ്ങളും ഉയർത്തിയിരുന്നു.
English Summary; poisoning; Underworld criminal Dawood Ibrahim in critical condition
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.