6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

May 9, 2024
May 8, 2024
March 4, 2024
December 7, 2023
November 28, 2023
September 5, 2023
August 26, 2023
August 13, 2023
August 13, 2023
August 9, 2023

ഒഡിഷ ട്രെയിൻ അപകടം: മൃതദേഹങ്ങള്‍ ഗുഡ്സ് ഓട്ടോയിലേക്ക് വലിച്ചെറിയുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Janayugom Webdesk
ബെംഗളൂരു
June 3, 2023 6:28 pm

ഒഡിഷയിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന് ആക്ഷേപം. മൃതദേഹങ്ങൾ മര്യാദയില്ലാതെ ഗുഡ്സ് ഓട്ടോയിലേക്ക് വലിച്ചെറിയുന്ന വീഡിയോ പുറത്തുവന്നു. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസാണ് ട്വിറ്ററിലൂടെ ഞെട്ടിക്കുന്ന വീഡിയോ പങ്കുവച്ചത്.

മൃഗങ്ങളല്ല മനുഷ്യൻമാർ ആണിതെന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.

ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ 288 ആയി. ആയിരത്തിലേറെ പേർക്ക് പരിക്കുണ്ട്. ഇവരിൽ 56 പേരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകീട്ട് 6.55നാണ് ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് മാറി ചരക്കു വണ്ടിയിൽ ഇടിച്ചുകയറിയത്. പാളം തെറ്റിയ ബോഗികളിൽ മൂന്നെണ്ണം തൊട്ടടുത്ത ട്രാക്കിൽ പോവുക ആയിരുന്ന ഹൗറ സൂപ്പർ ഫാസ്റ്റിന് മുകളിലേക്ക് വീണതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഇന്ന് ഉച്ചയോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി അപകടസ്ഥലത്ത് എത്തി.

Eng­lish Sum­ma­ry: odisha train acci­dent dead bod­ies being thrown to goods auto goes video
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.