20 June 2024, Thursday

Related news

June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024
March 4, 2024
February 19, 2024
February 10, 2024
January 15, 2024

മുതിര്‍ന്ന പൗരന്മാരുടെ വാക്സിനേഷനില്‍ ഇടിവ്; മൂന്നാം തരംഗത്തിന്റെ ആഘാതമേറുമെന്ന് വിദഗ്ധര്‍

Janayugom Webdesk
ന്യൂഡൽഹി
September 2, 2021 9:43 pm

കോവിഡിന്റെ മൂന്നാം തരംഗ മുന്നറിയിപ്പ് നിലനിൽക്കുമ്പോഴും ഉത്തർ പ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്, ഝാർഖണ്ഡ്, ബിഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ വാക്സിനേഷന്റെ തോത് വളരെ കുറവാണെന്ന് റിപ്പോർട്ട്. 60 വയസിനു മുകളിലുള്ളവരുടെ ജനസംഖ്യ കൂടുതലുള്ള ഈ സംസ്ഥാനങ്ങളിലെ വാക്സിനേഷന്റെ മെല്ലെപ്പോക്ക് മനുഷ്യരാശിയെ വലിയ ദുരന്തത്തിലേക്ക് എത്തിക്കുമെന്ന് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒബ്സർവർ റിസര്‍ച്ച് ഫൗണ്ടേഷനിലെ (ഒആർഎഫ്) ഉമ്മൻ സി കുര്യൻ പറയുന്നു.


Also read: ആശങ്ക ഒഴിയുന്നില്ല ; ഭീതിപരത്തി പുതിയ കോവിഡ് വകഭേദം ‘മു’


 

അറുപതിനും അതിനു മുകളിലും പ്രായമുള്ളവരുടെ വാക്സിനേഷന്റെ ദേശീയ ശരാശരി 1000ത്തിൽ 947.13 ആണ്. എന്നാൽ യുപിയിലും തമിഴ്‌നാട്ടിലും ഇത് 651.12 ആണെന്ന് ഓഗസ്റ്റ് 27 വരെ ലഭ്യമായുള്ള വാക്സിനേഷൻ രേഖകളെ ഉദ്ധരിച്ച് ഒആർഎഫ് ചൂണ്ടിക്കാട്ടുന്നു. പശ്ചിമ ബംഗാളിൽ 853.45 ഉം മറ്റ് മൂന്ന് സംസ്ഥാനങ്ങളിൽ 523.05ഉം ആണ് നിരക്ക്.


Also read: കുട്ടികള്‍ക്കുള്ള ബയോളജിക്കല്‍ ഇ‑വാക്സിന്‍— 2,3 ഘട്ട പരീക്ഷണങ്ങള്‍ക്ക് ഡിജിസിഐ അനുമതി


അതേസമയം ഈ പ്രായപരിധിയിലുള്ളവരുടെ ജനസംഖ്യ 1.45 കോടിയുള്ള മഹാരാഷ്ട്ര 1000ത്തിൽ 951.12 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും കൂടുതലാണെന്നതും ശ്രദ്ധേയമാണ്. രോഗം ബാധിച്ചോ വാക്സിനെടുത്തോ ആന്റിബോഡികൾ രൂപപ്പെട്ടവരുടെ എണ്ണം കുറവുള്ള സംസ്ഥാനങ്ങളിൽ അടുത്ത തരംഗം ഗുരുതരമായി ബാധിക്കാനുള്ള സാധ്യതയാണ് കാണുന്നതെന്ന് ഒആർഎഫ് മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ടു തന്നെ വാക്സിനേഷനിൽ ഈ സംസ്ഥാനങ്ങളുടെ മെല്ലെപ്പോക്ക് വലിയ ആശങ്ക ഉയർത്തുന്നതായും ഉമ്മൻ സി കുര്യൻ പറഞ്ഞു. പ്രായമായവരുടെ വാക്സിനേഷൻ ത്വരിതപ്പെടുത്തിയില്ലെങ്കിൽ അടുത്ത തരംഗത്തിന്റെ ആഘാതം ഏറ്റവുമധികം ഏറ്റുവാങ്ങുക ഈ വിഭാഗമായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

വാക്സിന്‍ സ്വീകരിച്ചത് 61.6 ശതമാനം

ഒആർഎഫിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 60 വയസിന് മുകളിലുള്ള 61.6 ശതമാനം മാത്രമാണ് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിരിക്കുന്നത്. രണ്ട് ഡോസും സ്വീകരിച്ചവരുടെ കണക്ക് 31.4 ശതമാനമാണ്. ചെറിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായ സിക്കിം, മിസോറം, ലക്ഷദ്വീപ്, ചണ്ഡിഗഢ്, ആൻഡമാൻ നിക്കോബാർ തുടങ്ങിയവ വാക്സിനേഷനിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഓഗസ്റ്റില്‍ ഡല്‍ഹി, കര്‍ണാടക, തമിഴ്‌‌നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കോവിഡ് കേസുകളില്‍ 81 ശതമാനം ഇടിവുണ്ടായി. ഇതേ കാലയളവില്‍ കേരളത്തിലെ രോഗവ്യാപനം 68 ശതമാനം ഉയരുകയും ചെയ്തു.

ENGLISH SUMMARY;Decline in vac­ci­na­tion of senior cit­i­zens; Experts pre­dict the impact of the third wave

You may also like this video

<iframe width=“560” height=“315” src=“https://www.youtube.com/embed/rRM8Q-ivvQw” title=“YouTube video play­er” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen></iframe>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.