27 April 2024, Saturday

Related news

April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 23, 2024

കേരളസമൂഹത്തിന്റെ മതസൗഹാർദ്ധം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളെ എതിർത്ത് തോൽപ്പിയ്ക്കുക: നവയുഗം

Janayugom Webdesk
ദമ്മാം
September 18, 2021 8:21 pm

മതസൗഹാർദ്ദത്തിന് പേരുകേട്ട കേരളസമൂഹത്തിൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിയ്ക്കുന്ന മത,രാഷ്ട്രീയ നേതാക്കൾ സ്വാർത്ഥ താത്പര്യങ്ങൾക്കായി, സാമൂഹിക സ്പർദ്ധ വളർത്തുന്ന രീതിയിൽ അനാവശ്യപ്രസ്താവനകൾ നടത്തുന്നത് അപലപനീയമാണെന്നും, കേരളസമൂഹത്തിന്റെ മതസൗഹാർദ്ധം തകർക്കാനുള്ള ഇത്തരം ബോധപൂർവ്വമായ ശ്രമങ്ങളെ എന്ത് വിലകൊടുത്തും ചെറുത്ത് തോൽപ്പിയ്‌ക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്നും നവയുഗം ദമ്മാം ദെല്ല യൂണിറ്റ് സമ്മേളനം രാഷ്ട്രീയ പ്രമേയത്തിലൂടെ വിലയിരുത്തി.

നവയുഗം കേന്ദ്രകമ്മിറ്റി അംഗം സനു മഠത്തിൽ അദ്ധ്യക്ഷനായ ദെല്ല യൂണിറ്റ് സമ്മേളനം, നവയുഗം ആക്റ്റിങ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ ഉത്‌ഘാടനം ചെയ്തു. നിലവിലുള്ള തൊഴിൽ, വിസ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് സൗദിയിലെ പ്രവാസികൾ നേരിടുന്ന മിക്ക ചൂഷണങ്ങൾക്കും പ്രധാന കാരണമെന്ന് മഞ്ജു മണിക്കുട്ടൻ അഭിപ്രായപ്പെട്ടു.

സെക്രട്ടറി, പ്രസിഡന്റ്, ട്രഷറാര്‍

നവയുഗം ആക്റ്റിങ് സെക്രട്ടറി ദാസൻ രാഘവൻ നോർക്കയുടെ പ്രവാസികൾക്കുള്ള വിവിധ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, ദമ്മാം മേഖല സെക്രട്ടറി നിസാം കൊല്ലം, കേന്ദ്രകമ്മിറ്റി അംഗം പദ്മനാഭൻ മണിക്കുട്ടൻ എന്നിവർ ആശംസപ്രസംഗം നടത്തി. സമ്മേളനത്തിന് രാജൻ കായംകുളം സ്വാഗതവും, മധു പാലക്കാട് നന്ദിയും പറഞ്ഞു.

യൂണിറ്റ് ഭാരവാഹികളായി മുഹമ്മദ് ഷാക്കീർ (പ്രസിഡന്റ്), പ്രദീപ് (വൈസ് പ്രസിഡന്റ്), രാജൻ കായംകുളം (സെക്രട്ടറി), ആതുര ദാസ് (ജോയിന്റ് സെക്രട്ടറി), മധു പാലക്കാട് (ട്രെഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. ശശിധരൻ, ബിജു, റെജി, മൊയ്‌ദീൻ, രാധാകൃഷ്ണൻ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

ENGLISH SUMMARY:Defeat the Con­scious Attempts to Break the Reli­gious Har­mo­ny of Ker­ala Soci­ety: Navayugam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.