27 April 2024, Saturday

വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനവും സാധാരണക്കാരുടെ വരുമാന വർധനയും; കാരവാൻ ടൂറിസം പദ്ധതി നാട്ടിടങ്ങളിൽ

Janayugom Webdesk
തിരുവനന്തപുരം
January 25, 2022 10:58 am

ലോകടൂറിസം ഭൂപടത്തിൽ കേരളമാകെ ഒറ്റ സഞ്ചാര കേന്ദ്രമാക്കണമെന്ന്‌ ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. യോജിപ്പിലൂടെ തനതായ ടൂറിസം സംസ്‌കാരം വളർത്തിയെടുക്കണം. ഓരോ മനുഷ്യനെയും കണക്കിലെടുത്ത്‌, സഞ്ചാരികൾക്കും നാട്ടുകാർക്കും സഹായമാകുന്ന പദ്ധതികൾക്കാണ് പ്രാമുഖ്യം. 

ലോകത്ത്‌ ഈ നാടിനെ അഭിമാനത്തോടെ അവതരിപ്പിക്കാനാകുന്ന മാറ്റങ്ങൾക്കായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയ്‌ക്ക്‌ ഉണർവേകുന്ന ഗ്രാമീണ ടൂറിസം പദ്ധതികളുമായി ടൂറിസം, തദ്ദേശവകുപ്പുകൾ. ഗ്രാമങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനവും സാധാരണക്കാരുടെ വരുമാന വർധനയും ലക്ഷ്യമിട്ടുള്ളതാണ്‌ പദ്ധതികൾ.

പ്രാദേശിക സർക്കാരുകളെ ടൂറിസത്തിന്റെ പ്രധാന ആതിഥേയരാക്കും. ഓരോ പ്രദേശത്തെയും വിനോദകേന്ദ്രങ്ങളുടെ വികസനം തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കും. കാർഷികമേഖലയാകും പദ്ധതിയുടെ മുഖ്യ ആകർഷണം. കാരവാൻ ടൂറിസം പദ്ധതി നാട്ടിടങ്ങളിൽ വ്യാപിപ്പിക്കും. സഞ്ചാരികൾക്ക്‌ കാരവാൻ പാർക്കുകളിലൂടെ നാട്ടിൻപുറങ്ങളിലെ സൗന്ദര്യവും ആസ്വദിക്കാം. പരിശീലനം ലഭിച്ച ഗൈഡുമാരുടെ സേവനവുമുണ്ടാകും. 

പ്രാദേശിക വരുമാനത്തിന്റെ മുഖ്യസ്രോതസ്സായി ടൂറിസം വളർത്തും. സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം തെരുവുകളും ഒരുക്കും. നാടിന്റെ പ്രത്യേകതകൾ, സംസ്‌കാരം, ഭക്ഷണം, കൃഷി, കലകൾ എന്നിവയെല്ലാം പരിചയപ്പെടുത്തുന്നതാണ്‌ പദ്ധതി. ഓരോ തദ്ദേശസ്ഥാപനത്തിലും കുറഞ്ഞത്‌ മൂന്നുവീതം കേന്ദ്രമുണ്ടാകും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും സ്‌ട്രീറ്റ്‌ ടൂറിസം. 

ENGLISH SUMMARY:Development of tourist attrac­tions and increase in income of the com­mon man; Car­a­van Tourism Project in rur­al areas
You may also like this video

Eng­lish Sumam­ry: Devel­op­ment of tourist attrac­tions and increase in income of the com­mon man; Car­a­van Tourism Project in rur­al areas

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.