27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 26, 2025
April 26, 2025
April 26, 2025
April 26, 2025
April 26, 2025
April 26, 2025
April 26, 2025
April 25, 2025
April 25, 2025

ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമായ വിദ്യാർഥികൾക്കെല്ലാം ലഭ്യമാക്കും: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 10, 2021 12:20 pm

ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമായ വിദ്യാർഥികൾക്ക് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ സര്‍ക്കാരിന് നിയതമായ മാര്‍ഗത്തിലൂടെ മാത്രമേ ഇത് നല്‍കാന്‍ കഴിയു. ഇതാണ് കാലസാമസത്തിന് കാണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വിദ്യാകിരണം പദ്ധതി റീ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി ചോദ്യങ്ങള്‍ക്കുള്ള മറുപടി പറഞ്ഞു. പദ്ധതി ആരംഭിക്കുമ്പോള്‍ 4.7 ലക്ഷം കുട്ടികൾക്കാണ് ഡിജിറ്റൽ ഉപകരണങ്ങൾ വേണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് 3.53 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. അതേസമയം 45313 ലാപ്ടോപ്പുകൾ പട്ടിക ജാതി/ വർഗ വിദ്യാർഥികൾക്ക് ഇതുവരെ വിതരണം ചെയ്തു. പ്രതിസന്ധിയില്ലാതെ നല്ല രീതിയിലാണ് പദ്ധതിയിലൂടെ ലാപ്ടോപ്പ് വിതരണം നടന്നതെന്നും ശിവൻകുട്ടി വ്യക്തമാക്കി. 

ENGLISH SUMMARY:Digital devices will be made avail­able to all stu­dents in need: CM
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.