27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 22, 2024
July 15, 2024
July 14, 2024
July 13, 2024
February 17, 2024
January 27, 2024
January 18, 2024
January 16, 2024
December 29, 2023
December 20, 2023

റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് ; അയോവ കോക്കസില്‍ ട്രംപിന് വിജയം

Janayugom Webdesk
വാഷിങ്ടണ്‍
January 16, 2024 10:18 pm

റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനുള്ള ആദ്യ ഉൾപാർട്ടി വോട്ടെടുപ്പിൽ ഡൊണാൾഡ് ട്രംപിന് മുന്നേറ്റം. ഒന്നിലധികം ഫെഡറല്‍ കേസുകളില്‍ വിചാരണ നേരിടുന്നതിനിടയിലാണ് അയോവ കോക്കസില്‍ ട്രംപ് വിജയം നേടിയത്. 50 ശതമാനത്തോളം വോട്ടുകൾക്ക് മുന്നിലാണ് ട്രംപ്.

രണ്ടാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ മുൻ യുഎൻ അംബാസഡർ നിക്കി ഹേലിയാണ് മുന്നില്‍. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസുമായാണ് ഹേലിയുടെ മത്സരം. അതേസമയം ഇന്ത്യൻ വംശജനായ വിവേക് ​​രാമസ്വാമി പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറി. ഏഴ് ശതമാനം വോട്ടുകളോടെ നാലാം സ്ഥാനത്താണ് വിവേക് രാമസ്വാമി. ട്രംപ് 25,813, ഡിസാന്റിസ് 10,036, നിക്കി ഹേലി 9,387, വിവേക് രാമസ്വാമി 3,805 എന്നിങ്ങനെയാണ് അ­യോവയിലെ വോട്ടുനില.

അയോവയിൽ നേടാനാഗ്രഹിച്ച ജയം കരസ്ഥമാക്കാൻ സാധിച്ചില്ലെന്ന് വിവേക് രാമസ്വാമി പറഞ്ഞു. കൂടാതെ ഡൊണാൾഡ്‌ ട്രംപിനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം അറിയിച്ചു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ ട്രംപിന് മാപ്പ് നൽകുമെന്നായിരുന്നു വിവേക് രാമസ്വാമിയുടെ പ്രധാന പ്രചാരണം. കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ പോലും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും വിവേക് പറഞ്ഞിരുന്നു.

അയോവയിലുടനീളമുള്ള റിപ്പബ്ലിക്കൻ പ്രൈമറി കോക്കസ് മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ നൂറുകണക്കിന് ട്രംപ് അനുകൂലികളാണെത്തിയത്. അയോവ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾക്കായി ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും 44,000 ഡോളർ ആയിരുന്നു ട്രംപ് ചെലവഴിച്ചത്. അയോവയിലെ ജനങ്ങൾ കൃത്യമായ സന്ദേശം നൽകിയിരിക്കുന്നുവെന്ന് വിജയത്തിനു ശേഷം ട്രംപ് പ്രതികരിച്ചു.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അടുത്ത റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് ആയിരിക്കും. അദ്ദേഹം അമേരിക്കയുടെ അടുത്ത പ്രസിഡന്റാകാനുള്ള സമയമാണിതെന്നും ട്രംപിന്റെ പ്രചാരണ വിഭാഗം വ്യക്തമാക്കി.
അമേരിക്കൻ പൊതുതെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താനായി റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പാർട്ടികൾ സ്വീകരിക്കുന്ന രണ്ട് മാർഗങ്ങളാണ് കോക്കസും പ്രൈമറികളും. യുഎസിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും പ്രൈമറികൾ നടത്തുമ്പോൾ അയോവ പോലുള്ള ചില പരമ്പരാഗത റിപ്പബ്ലിക്കൻ സംസ്ഥാനങ്ങൾ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ കോക്കസുകൾ നടത്തുന്നു.

കോക്കസുകളിലും പ്രൈമറികളിലും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പിന്നീട് കൺവെൻഷനിൽ വോട്ട് ചെയ്യുന്നു. അയോവയിലെ ഓരോ പാർട്ടിയുടെയും വോട്ടർമാർ നടത്തുന്ന വ്യക്തിപരമായ യോഗങ്ങളാണ് അയോവ കോക്കസുകൾ. രജിസ്റ്റർ ചെയ്ത റിപ്പബ്ലിക്കൻമാർ രഹസ്യ പേപ്പർ ബാലറ്റിലൂടെയാണ് വോട്ട് രേഖപ്പെടുത്തുക. പോസ്റ്റൽ ബാലറ്റ് അനുവദിക്കില്ല. വോട്ടുകൾ എ­ണ്ണി മണിക്കൂറുകൾക്കുള്ളിൽ വിജയികളെ പ്രഖ്യാപിക്കും.

Eng­lish Sum­ma­ry: Don­ald Trump Wins 1st Repub­li­can Con­test Of US Pres­i­den­tial Race
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.