27 April 2024, Saturday

Related news

March 7, 2024
February 17, 2024
January 27, 2024
January 26, 2024
January 18, 2024
January 16, 2024
December 29, 2023
December 20, 2023
September 8, 2023
August 25, 2023

യുഎസ് പ്രസിഡന്റ് തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മുന്‍ പ്രസി‍‍‍ഡന്റ് ട്രംപിനെ വിലക്കി സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
December 20, 2023 10:41 am

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മുന്‍ പ്രസിഡന്റ് ‍‍‍ഡൊണാള്‍ഡ് ട്രംപിനെ വിലക്കി സുപ്രീംകോടതി.കൊളറാഡോ സുപ്രീംകോടതിയുടേതാണ് നിര്‍ണായക വിധി.2021 ജനുവരി 6ന് ക്യാപിറ്റോളിലുണ്ടായ കലാപസമാനമായ പ്രതിഷേധത്തില്‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി.

അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് മുന്‍ പ്രസിഡന്റിനെ പ്രസിഡന്‍ഷ്യല്‍ തെറഞ്ഞെടുപ്പില്‍ നിന്ന് വിലക്കിയുള്ള സുപ്രീംകോടതി വിധി ഉണ്ടാകുന്നത്.പ്രക്ഷോഭത്തിലോ കലാപത്തിലോ ഏർപ്പെട്ട ഉദ്യോഗസ്ഥരെ അധികാരം വഹിക്കുന്നതിൽ നിന്ന് വിലക്കുന്ന 14-ാം ഭേദഗതിയുടെ വ്യവസ്ഥ പ്രകാരമാണ് വിധി. യുഎസ് ചരിത്രത്തിൽ ഇത്തരത്തിൽ അയോഗ്യനാക്കപ്പെടുന്ന ആദ്യത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് ട്രംപ്.

വിധിക്കെതിരെ യുഎസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകാം. വിധി യുഎസ് സുപ്രീം കോടതിയും ശരിവച്ചാൽ കൊളറാഡോ സ്റ്റേറ്റിൽ മത്സരിക്കാൻ ട്രംപിന് സാധിക്കില്ല. 2020 ൽ ബൈഡൻ 13 ൽ അധികം പോയിന്റുകൾ നേടിയാണ് ഇവിടെ വിജയിച്ചത്.

Eng­lish Summary:
The Supreme Court barred for­mer Pres­i­dent Trump from con­test­ing the US pres­i­den­tial election

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.