27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 16, 2024
May 27, 2024
May 24, 2024
May 9, 2024
May 8, 2024
May 8, 2024
May 6, 2024
April 29, 2024
April 19, 2024
April 12, 2024

സീതയെയും അക്ബറെയും ഒരുമിച്ച് താമസിപ്പിക്കരുത്; മാറ്റിപ്പാര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്‌ കോടതിയില്‍

Janayugom Webdesk
കൊല്‍ക്കത്ത
February 17, 2024 7:36 pm

സീതയെന്ന പെണ്‍സിംഹത്തെയും അക്ബര്‍ എന്ന ആണ്‍ സിംഹത്തെയും സിലിഗുരി സഫാരി പാര്‍ക്കില്‍ ഒരുമിച്ച് താമസിപ്പിച്ചതിനെതിരെ വിശ്വഹിന്ദു പരിഷത് ബംഗാള്‍ വിഭാഗം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഫെബ്രുവരി 16ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിലെത്തിയ ഹര്‍ജി ഈ മാസം 20ന് വിശദമായി പരിഗണിക്കുന്നതിന് മാറ്റിയിരിക്കുകയാണ്.

സംസ്ഥാന വന അതോറിട്ടിയെയും സഫാരി പാര്‍ക്ക് ഡയറക്ടറെയും ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നുമാണ് രണ്ട് സിംഹങ്ങളെയും സിലിഗുരി സഫാരിപാര്‍ക്കില്‍ എത്തിച്ചത്. സീത എന്നും അക്ബർ എന്നും അവയ്ക്ക് നേരത്തെ ഇട്ട പേരുകളാണെന്നും അത് തങ്ങൾ മാറ്റിയിട്ടില്ല എന്നുമാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്. ഫെബ്രുവരി പതിമൂന്നിനാണ് ഈ സിംഹങ്ങളെ സിലിഗുരിയിലെ സഫാരി പാർക്കിലെത്തിച്ചത്.

സിംഹങ്ങൾക്ക് പേരിട്ടത് സംസ്ഥാന വനം വകുപ്പാണെന്നും, ഈ രണ്ടു സിംഹങ്ങളെയും ഒരു കൂട്ടിൽ താമസിപ്പിക്കുന്നത് ഹിന്ദു മതത്തെ അവഹേളിക്കുകയും വൃണപ്പെടുത്തുകയും ചെയ്യുന്നതാണെന്ന് വിഎച്ച്പിയുടെ ഹര്‍ജിയില്‍ പറയുന്നു. അക്ബർ എന്ന സിംഹത്തിന്റെ പേരെങ്കിലും മാറ്റണമെന്ന് വിഎച്ച്പി ആവശ്യപ്പെടുന്നു. 

Eng­lish Summary:Don’t let Sita and Akbar stay togeth­er; Vish­wa Hin­du Parishad has asked the court to relo­cate the lions
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.