14 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 12, 2025
January 8, 2025
January 6, 2025
December 29, 2024
December 25, 2024
December 11, 2024
December 5, 2024
November 26, 2024
November 18, 2024
October 22, 2024

തൃശൂരിൽ വൻമയക്കുമരുന്ന് വേട്ട; 56.65 ഗ്രാം എംഡിഎംഎ പിടികൂടി

Janayugom Webdesk
തൃശൂർ
October 2, 2023 12:43 pm

തൃശൂരിൽ നടന്ന വൻമയക്കുമരുന്ന് വേട്ടയിൽ മാരകമയക്കുമരുന്നായ എംഡിഎംഎ. 56.65 ഗ്രാം എംഡി എംഎ ആണ് തൃശൂർ വോൾവോ ടൂറിസ്റ്റ് ഹോമിൽ നിന്ന് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സിഐ പി ജുനൈദിൻ്റ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. നേരത്തെ എംഡിഎംഎയുമായി പിടിയിലായ കണ്ണംകുളങ്ങര സ്വദേശി ശ്രീജിത്തിൽ നിന്ന് ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. 

വെങ്ങിണിശേരി സ്വദേശി ശരത്, അമ്മാടം സ്വദേശി ഡിനോയുമാണ് ടൂറിസ്റ്റ് ഹോം കേന്ദ്രമാക്കി മയക്കുമരുന്ന് വ്യാപാരം നടത്തിയത്. എക്സൈസ് സംഘമെത്തിയപ്പോഴേക്കും പ്രതികൾ കടന്നു കളഞ്ഞു. 56 ഗ്രാം എംഡിഎംഎ, വെയിംഗ് മെഷീൻ, 3 ബണ്ടിൽ സിബ് ലോക്ക് കവർ, ഹാഷിഷ് ഓയിൽ അടങ്ങിയ ഗ്ലാസ്, പാക്ക് ചെയ്യാൻ ഉപയോഗിച്ച 111 പ്ലാസ്റ്റിക് ഡബ്ബകൾ എന്നിവയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രതികൾ സ്ഥിരമായി ടൂറിസ്റ്റ് ഹോമിൽ തങ്ങാറുണ്ടായിരുന്നതായി എക്സൈസ് വ്യക്തമാക്കി. 

Eng­lish Summary:Drug hunt in Thris­sur; 56.65 g of MDMA was captured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.