23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

January 18, 2024
December 26, 2023
October 3, 2023
March 12, 2023
February 23, 2023
February 7, 2023
September 2, 2022
August 17, 2022
July 18, 2022
July 11, 2022

എടപ്പാടി പളനിസാമി വീണ്ടും അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി

Janayugom Webdesk
ചെന്നൈ
September 2, 2022 12:03 pm

തമിഴകത്തെ അണ്ണാ ഡിഎംകെ അധികാര തര്‍ക്കത്തില്‍ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. എടപ്പാടി പളനിസാമി വീണ്ടും അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി. ഇരട്ട നേതൃത്വം റദ്ദാക്കിയ ജനറല്‍ കൗണ്‍സില്‍ തീരുമാനവും വീണ്ടും നിലവില്‍ വന്നു. ജൂലൈ 11ന് വാനഗരത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ എടുത്ത എല്ലാ തീരുമാനങ്ങളും സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയതോടെ വീണ്ടും പ്രാബല്യത്തിലായി. മദ്രാസ് ഹൈക്കോടതി ജഡ്ജ് ഡി ജയചന്ദ്രന്‍ പനീര്‍ശെല്‍വത്തിന് അനുകൂലമായി പുറപ്പെടുവിച്ച വിധിയാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

പനീര്‍ശെല്‍വം നല്‍കിയ ഹര്‍ജിയില്‍ ജനറല്‍ കൌണ്‍സിലിന്റെ എല്ലാ തീരുമാനങ്ങളും റദ്ദാക്കി, ജൂണ് 23‑ന് മുന്‍പുള്ള നില പാര്‍ട്ടിയില്‍ തുടരണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതോടെ ഒ പനീര്‍സെല്‍വം പാര്‍ട്ടി കോ ഓഡിനേറ്ററായും എടപ്പാടി പളനിസാമി പാര്‍ട്ടിയുടെ സഹ കോര്‍ഡിനേറ്ററായും തുടരുന്ന അവസ്ഥ വന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കപ്പെട്ടതോടെ എടപ്പാടി കെ പളനിസ്വാമി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി. പനീര്‍ശെല്‍വം പാര്‍ട്ടിക്ക് പുറത്തും. ഇതിലൂടെ പാര്‍ട്ടിയിലെ പ്രതിസന്ധി മറികടക്കാനും പളനിസ്വാമിക്കായി.

Eng­lish sum­ma­ry; Edap­pa­di K Palaniswa­mi is again the Gen­er­al Sec­re­tary of Anna DMK

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.