27 April 2024, Saturday

Related news

April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024

രണ്ടില ചിഹ്നം എഐഎഡിഎംകെ പളനിസ്വാമി വിഭാഗത്തിന്

Janayugom Webdesk
ചെന്നൈ
February 7, 2023 12:26 pm

അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) എടപ്പാടി പളനിസ്വാമി (ഇപിഎസ്) വിഭാഗത്തിന് ‘രണ്ടില’ ചിഹ്നം ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നല്‍കി. എ, ബി ഫോമുകളില്‍ ഒപ്പ് വയ്ക്കുന്നതിന് എഐഎഡിഎംകെ പ്രസീഡിയം ചെയര്‍മാന്‍ തമിഴ്മകന്‍ ഹുസൈന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കി. എഐഎഡിഎംകെയുടെ എടപ്പാടി പളനി സ്വാമി വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടില ചിഹ്നത്തില്‍ മത്സരിക്കുന്നതിനും തെര‍ഞ്ഞെടുപ്പ് കമ്മിഷന്‍ അനുവാദം നല്‍കി.

ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ചിഹ്നം അനുവദിക്കപ്പെട്ടത് വിജയത്തിലേക്കുള്ള ആദ്യപടിയെന്നായിരുന്നു പ്രസീഡിയം ചെയര്‍മാന്‍ ഹുസൈനിന്റെ പ്രതികരണം അതേസമയം വിഷയത്തില്‍ അടുത്തതായി കൈക്കൊള്ളുന്ന നിയമപോരാട്ടത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഹുസൈന്‍ വിസമ്മതിച്ചു.

തമിഴ്‌നാട്ടിലെ ഈറോഡ് (ഈസ്റ്റ്) മണ്ഡലത്തിലെ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതിനിധീകരിക്കുന്ന സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട പ്രമേയം എഐഎഡിഎംകെ പാർട്ടി ജനറൽ കൗൺസിലിൽ പാസാക്കാൻ നേരത്തെ, സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെത്തുടർന്ന് എഐഎഡിഎംകെ പ്രസീഡിയം ചെയർമാൻ തമിഴ്മകൻ ഹുസൈൻ എഐഎഡിഎംകെയുടെ എല്ലാ ജനറൽ കൗൺസിൽ അംഗങ്ങൾക്കും സത്യവാങ്മൂലം അയച്ചു. അതിനിടെ ഈറോഡ് ഈസ്റ്റ് ഉപതരിഞ്ഞെടുപ്പില്‍ ഒപിഎസ് വിഭാഗം സ്വന്തം നിലയ്ക്കു പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു.

എതിരാളി എടപ്പാടി പളനിസാമി നിര്‍ദേശിച്ച കെ എസ് തെന്നരസിന് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രണ്ടില ചിഹ്നം ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് ഒപിഎസ് പിന്‍മാറിയത്. 27നാണ് ഉപതിരഞ്ഞെടുപ്പ്.

2016ൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തിന് ശേഷം ഇപിഎസ് കോഓർഡിനേറ്ററും ഒപിഎസ് കോഓർഡിനേറ്ററുമായ ഇരട്ട നേതൃത്വ സൂത്രവാക്യമാണ് എഐഎഡിഎംകെ പിന്തുടരുന്നത്. പാർട്ടിയിൽ ഒരൊറ്റ നേതാവിന് വേണ്ടിയുള്ള മുറവിളി ഉയർന്നുവരികയാണ്. 2022 ജൂൺ 14ന് ജില്ലാ സെക്രട്ടറി യോഗം. 2022 ജൂലൈ 11ന് നടന്ന എഐഎഡിഎംകെ ജനറൽ കൗൺസിൽ യോഗത്തിൽ എടപ്പാടി കെ പളനിസ്വാമിയെ പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു.

Eng­lish Sum­ma­ry: AIADMK Edap­pa­di Palaniswa­mi (EPS) fac­tion may use ‘two leaf’ symbol

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.