28 April 2024, Sunday

Related news

September 21, 2022
July 28, 2022
July 27, 2022
July 6, 2022
June 20, 2022
June 19, 2022
May 29, 2022
May 25, 2022
October 16, 2021

മൂന്നാഴ്ചക്കുള്ളില്‍ എട്ട് സാങ്കേതിക തകരാര്‍; സ്‌പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ്

Janayugom Webdesk
July 6, 2022 6:35 pm

മൂന്നാഴ്ചക്കിടെ എട്ട് തവണ സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ വിവിധ തകരാറുകള്‍ക്ക് നിലത്തിറക്കേണ്ടി വന്ന സാഹചര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം കമ്പനിയോട് വിശദീകരണം തേടി.

സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും നിയമപ്രകാരം സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ഡിജിസിഎ സ്‌പൈസ് ജെറ്റിന് നല്‍കിയ നോട്ടീസില്‍ പറയുന്നു. യാത്രക്കാരുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും, സുരക്ഷയെ ബാധിക്കുന്ന ചെറിയ സംഭവങ്ങളിലും കര്‍ശനമായ അന്വേഷണവും നടപടിയുമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ട്വിറ്ററില്‍ കുറിച്ചു.

ചൊവ്വാഴ്ച മൂന്ന് വിമാനങ്ങളാണ് സാങ്കേതിക തകരാര്‍ കാരണം നിലത്തിറക്കേണ്ടിവന്നത്. പലപ്പോഴും അപകടങ്ങളില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപെട്ടിരിക്കുന്നത്. ഇന്ധന സൂചകത്തിലെ തകരാര്‍ കാരണം ചൊവ്വാഴ്ച സ്പൈസ് ജെറ്റിന്റെ ഡല്‍ഹി-ദുബായ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു. പറക്കുന്നതിനിടെ വിന്‍ഡ്ഷീല്‍ഡിന് വിള്ളലുണ്ടായതിനെത്തുടര്‍ന്ന് മറ്റൊരു സ്‌പൈസ്‌ജെറ്റ് വിമാനം മുംബൈയില്‍ അടിയന്തിര ലാന്‍ഡിങ് നടത്തി.

ഇതിന് പിന്നാലെ കാലാവസ്ഥാ റഡാര്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ചൈനയിലേക്കുള്ള സ്‌പൈസ് ജെറ്റിന്റെ ഒരു കാര്‍ഗോ വിമാനം രാത്രി കൊല്‍ക്കത്തയിലിറക്കി.

കഴിഞ്ഞ 18 ദിവസത്തിനിടെ സ്പൈസ് ജെറ്റ് വിമാനത്തില്‍ ഉണ്ടാകുന്ന എട്ടാമത്തെ സാങ്കേതിക തകരാറാണിത്. ചോങ്കിങ് നഗരത്തിലേക്കുള്ള വിമാനത്തിന്റെ കാലാവസ്ഥാ റഡാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ടേക്ക് ഓഫ് ചെയ്തതിന് ശേഷമാണ് പൈലറ്റ് അറിയുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്‌പൈസ് ജെറ്റ് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2018–19, 2019–20, 2020–21 വര്‍ഷങ്ങളില്‍ യഥാക്രമം 316 കോടി, 934 കോടി, 998 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. അറ്റകുറ്റപ്പണികളുടെ അപര്യാപ്തത, സ്പെയര്‍ പാര്‍ട്സുകളുടെ ക്ഷാമം, മോശമായ ആഭ്യന്തര സുരക്ഷാ മേല്‍നോട്ടം തുടങ്ങിയ പ്രശ്നങ്ങള്‍ അപകടത്തിലേക്ക് നയിച്ചേക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Eng­lish summary;Eight tech­ni­cal fail­ures in three weeks; Show cause notice to SpiceJet

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.