വിവാഹഘോഷത്തിനിടെ ആളുകള്‍ കിണറ്റില്‍ വീണ് ഉത്തര്‍പ്രദേശില്‍ 11 മരണം. മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. ഖുഷി നഗറിലാണ് സംഭവം. കിണറിന് മുകളില്‍ ഇട്ടിരുന്ന സ്ലാബ് തകര്‍ന്നാണ് അത്യാഹിതം ഉണ്ടായതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും.
വീടിനു മുറ്റത്തെ കിണറിനു മുകളില്‍ താത്കാലിക സ്ലാബ് ഇട്ടാണ് വിവാഹ വേദി ഉണ്ടാക്കിയിരുന്നത്. 20ലധികം ആളുകള്‍ അതിനു മുകളില്‍ കയറിനിന്നിരുന്നു. തുടര്‍ന്ന് ഈ സ്ലാബ് തകരുകയും ആളുകള്‍ കിണറ്റിനുള്ളിലേക്ക് വീഴുകയും ചെയ്തു. 11 മൃതദേഹങ്ങളും കണ്ടെടുത്തു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
English summary; Eleven people fell into a well and died during the wedding
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.