കേരള പ്രവാസി ഫെഡറേഷന്റെ നേതൃത്വത്തിൽ കഴക്കൂട്ടം കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്കിൽ ആരംഭിച്ച എക്സ്പാറ്റ് പ്രിന്റ് ഹൗസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രസിന്റെ സ്വിച്ച് ഓൺ കർമ്മം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിച്ചു. പ്രവാസി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ബിനോയ് വിശ്വം എംപി അധ്യക്ഷനായി.
മന്ത്രിമാരായ പി പ്രസാദ്, ജി ആർ അനിൽ, കടകംപള്ളി സുരേന്ദ്രൻ എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, നഗരസഭ ഡെപ്യൂട്ടി മേയര്‍ പി കെ രാജു, ജനയുഗം മാനേജിങ് ഡയറക്ടര്‍ എന്‍ രാജന്‍, ജനറല്‍ മാനേജര്‍ ജോസ് പ്രകാശ്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി പി ഉണ്ണികൃഷ്ണന്‍, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, നോർക്ക പിആർഒ ഡോ. എച്ച് കൃഷ്ണകുമാർ, മാജിക് പ്ലാനറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, എഐവൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എക്സ്പാറ്റ് പ്രിന്റ് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഇ ടി ടൈസണ്‍ പദ്ധതി വിശദീകരണം നടത്തി. ചെയര്‍മാന്‍ പി പി സുനീര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ ബിജു അഞ്ചല്‍ നന്ദിയും പറഞ്ഞു.
English Summary; Expat Print House inaugurated
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.