27 April 2024, Saturday

Related news

April 2, 2024
April 2, 2024
March 21, 2024
March 21, 2024
March 12, 2024
March 12, 2024
March 11, 2024
March 8, 2024
March 3, 2024
July 22, 2023

എസ്‌ബിഐയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍; തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
May 22, 2022 6:48 pm

എസ്ബിഐയുടെ പേരില്‍ വീണ്ടും തട്ടിപ്പ്. മെസേജുകളും കോളുകളും വഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച് പണം തട്ടുന്ന സംഘമാണ് ഇപ്പോള്‍ സജീവമായത്. അക്കൗണ്ട് ബ്ലോക്കായതാതി തെറ്റിദ്ധരിപ്പിച്ചാണ് കൂടുതലും തട്ടിപ്പ്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് തട്ടിപ്പുകാരെ സൂക്ഷിക്കണമെന്നും എസ്‌ബിഐ ഉപയോക്താക്കളോട് ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടത്. അണ്‍നോള്‍ കോളുകളിലൂടെയും മെസേജുകളിലുടെയും അക്കൗണ്ട് ബ്ലോക്ക് ആണെന്നും ഇത് ആക്ടീവ് ആക്കണമെങ്കില്‍ താഴെ നല്‍കുന്ന ലിങ്ക് ക്ലിക്ക് ചെയ്യണമെന്നും പറയുന്നത്. 

തട്ടിപ്പുകാര്‍ നിരന്തരം ഇത്തരത്തിലുള്ള മെസേജുകള്‍ അയച്ചുകൊണ്ടിരിക്കും. എന്നാല്‍ എസ്ബിഐയുടെ പേരില്‍ പ്രചരിക്കുന്ന മെസേജുകള്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ അവയിലെ തട്ടിപ്പ് നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. മെസേജുകളിലെ അക്ഷരതെറ്റും മറ്റ് തെറ്റുകളും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ report.phishing @sbi.co.in എന്ന മെയിലിലേക്ക് പരാതി നല്‍കിയാല്‍ എസ്ബിഐ തുടര്‍ നടപടി സ്വീകരിക്കും. അല്ലെങ്കില്‍ ഉടന്‍ തന്നെ മെസേജ് ഡിലീറ്റ് ചെയ്യണമെന്ന് അറിയിച്ചു. ഇതിന് മുന്‍പും എസ്ബിഐയുടെ പേരില്‍ പല തട്ടിപ്പുകളും നടന്നിട്ടുണ്ട്. 

Eng­lish Summary:Fake mes­sages in the name of SBI; Warn­ing to beware of fraudsters
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.