26 April 2024, Friday

Related news

January 29, 2024
December 29, 2023
October 7, 2023
September 7, 2023
August 25, 2023
August 12, 2023
August 12, 2023
August 6, 2023
August 3, 2023
August 1, 2023

ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതിന് പിതാവ് മകളുടെ കഴുത്തറുത്തു

Janayugom Webdesk
ചെന്നൈ
August 17, 2021 5:54 pm

തമിഴ്നാട്ടില്‍ സമ്മതമില്ലാതെ വിവാഹിതയായ മകളെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിലായി. അവിനാശിയിലാണ് വീണ്ടും ഇത്തരത്തില്‍ ദുരഭിമാനക്കൊല അരങ്ങേറിയത്.പ്രണയ വിവാഹം ചെയ്ത 19 കാരിയെ അച്ഛനായ പൂരാജയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. മദ്യപിച്ചെത്തിയ ശേഷം തന്നെ അനുസരിച്ചില്ലെന്ന് പറഞ്ഞായിരുന്നു കൊലപാതകത്തിന് ശ്രമിച്ചതെന്ന് അവിനാശ് എസ്ഐ കാര്‍ത്തിക് തങ്കം അറിയിച്ചു.

തൂത്തുക്കുടിയിൽ നിന്ന് 15 വർഷം മുമ്പ് അവിനാശിയിലേക്ക് കുടിയേറിയതാണ് പൂരാജയും കുടുംബവും. പെയിന്റിങ് തൊഴിലാളിയായിരുന്നു ഇയാൾ. മകൾ 25‑കാരനായ മുഹമ്മദ് യാസിനുമായി നാല് വർഷത്തോളം പ്രണയത്തിലായിരുന്നു. ഇത് വീട്ടിലറിഞ്ഞപ്പോൾ, വിസമ്മതം അറിയിക്കുകയും മകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

പെൺകുട്ടിയെ മറ്റൊരു മകളുടെ വീട്ടിൽ മാറ്റി താമസിപ്പിച്ചെങ്കിലും, അച്ഛനറിയാതെ പെൺകുട്ടി യാസിനൊപ്പം പോയി. പിന്നാലെ വിവാഹിതരായ ഇരുവരും യാസിന്റെ കുടുംബത്തോടൊപ്പം താമസിച്ച് വരികയായിരുന്നു. എന്നാൽ തന്റെ സമ്മതമില്ലാതെ വിവാഹതിയായെന്ന് പറഞ്ഞ് പെൺകുട്ടിയെ ആക്രമിക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നു.

Eng­lish sum­ma­ry; Father attempt kill daughter

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.