26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 20, 2024
September 28, 2024
January 12, 2024
June 14, 2023
August 20, 2022
August 5, 2022
July 21, 2022
June 12, 2022
May 27, 2022
May 8, 2022

നിശാപാർട്ടിക്കിടെ തീപിടിത്തം; 13 പേർ വെന്തു മരിച്ചു

Janayugom Webdesk
ബാങ്കോക്ക്
August 5, 2022 2:56 pm

തായ്ലൻഡിലെ നിശാക്ലബിൽ വൻ തീപിടുത്തം. 13 പേർ വെന്തുമരിക്കുകയും 36 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ചോൻബുരി പ്രവിശ്യയിലെ ഒരു നിശാക്ലബിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സത്താഹിപ് ജില്ലയിലെ മൗണ്ടൻ ബി നിശാക്ലബിലാണ് സംഭവം. പുലർച്ചെ 1.00 മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരെല്ലാം തായ് പൗരന്മാരാണെന്നും പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും പൊലീസ് കേണൽ വുട്ടിപോങ് സോംജയ് പറഞ്ഞു.

Eng­lish summary;Fire dur­ing night par­ty; 13 peo­ple were burned to death

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.