June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

യഥാർത്ഥ പ്രണയം കണ്ടെത്താൻ വൈകിയിട്ടില്ല; ആദ്യ വിവാഹം 95ാം വയസ്സില്‍

By Janayugom Webdesk
May 22, 2022

വിവാഹ കഴിക്കാന്‍ പ്രത്യേകിച്ച് നേരമോ കാലമോ ഇല്ലെന്ന് തെളിയിച്ചിരിക്കുകയാണ് യുകെയിലുള്ള 95കാരന്‍. തന്റെ യഥാര്‍ത്ഥ പ്രണയത്തെ കണ്ടെത്താന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നതില്‍ ഒരു വിഷമവുമില്ലെന്ന് ജൂലിയൻ മൊയ്‌ൽ പറയുന്നു. 84കാരിയായ വലേരി വില്യംസാണ് അദ്ദേഹത്തിന്റെ ഭാര്യ. തന്റെ ആദ്യ വിവാഹമാണെന്നും എന്നാല്‍ 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാര്‍ഡിഫിലുള്ള ഒരു പള്ളിയില്‍ വച്ച് തന്റെ പ്രണയിനിയെ ആദ്യമായി കണ്ടിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

എന്നാല്‍ അന്ന് അവള്‍ തന്റെ ഭാര്യയാകുമെന്ന് കരുതിയിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്ന് ആദ്യമായി കണ്ട പള്ളിയില്‍ വച്ചാണ് ഇരുവരുടെ വിവാഹവും ഇപ്പോള്‍ നടന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ജൂലിയൻ തന്റെ പ്രണയം തുറന്ന് പറയുന്നത്. മെയ് മാസം 19തോടെ ഇരുവരും വിവാഹിതരായി. കുടുംബക്കാരും സുഹൃത്തുകളും അടങ്ങുന്ന ലഭിതമായ ചടങ്ങില്‍ ഇരുവരും ഒന്നിച്ചു. ജീവിതം തുടങ്ങുവാന്‍ പോകുകയാണെന്നും മധുവിധു ആഘോഷം ജൂലിയന്റെ ജന്മനാടായ ആസ്ട്രേലിയയില്‍ ആണെന്ന് വലേരി പറയുന്നത്. ജൂലിയന്‍ 1954ല്‍ ഓസ്ട്രേലിയയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയതാണ്. 1970 നും 1982 നും ഇടയിൽ വെൽഷ് നാഷണൽ ഓപ്പറയിലെ ഗായകനായിരുന്നു അദ്ദേഹം. 

Eng­lish Summary:First mar­riage at age 95; A dif­fer­ent kind of love
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.