1 May 2024, Wednesday

Related news

April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024

ലഖിംപുര്‍ ഖേരി കൂട്ടക്കുരുതി; നാല് ബിജെപിക്കാര്‍ അറസ്റ്റില്‍

Janayugom Webdesk
October 19, 2021 3:57 pm

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് ബിജെപിക്കാര്‍കൂടി അറസ്റ്റില്‍. സുമിത് ജയ്സ്വാള്‍, ശിശിപാല്‍, നന്ദന്‍ സിങ് ബിഷ്ത്, സത്യപ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ സത്യപ്രകാശിന്റെ കൈയില്‍നിന്ന്തിരകളും തോക്കും പിടിച്ചെടുത്തു.

ഇതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. പൊലീസ് കസ്റ്റഡിയിലായിരുന്ന ആശിഷ് മിശ്ര ഉള്‍പ്പെടെ മറ്റ് ആറ് പേരെയും തിങ്കളാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ മൂന്നിനാണ് നാലു കര്‍ഷകര്‍ ആശിഷ് മിശ്രയുടെ എസ്യുവി ഇടിച്ച് കൊല്ലപ്പെട്ടത്.
eng­lish sum­ma­ry; Four BJP work­ers arrest­ed in Lakhim­pur Kheri massacre
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.