7 May 2024, Tuesday

Related news

May 6, 2024
March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023
December 22, 2023

കോവിഡ് നാലാം തരംഗം ഉണ്ടാകുമെന്ന് വിദഗ്ധര്‍

Janayugom Webdesk
മുംബൈ
March 19, 2022 8:50 pm

രാജ്യത്ത് കോവിഡിന്റെ നാലാം തരംഗം ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ദക്ഷിണ കൊറിയ, യുകെ, മറ്റ് യുറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ സ്റ്റെല്‍ത്ത് ഒമിക്രോണ്‍ (ബിഎ.2) പടരുന്നതിനിടെയാണ് മുന്നറിയിപ്പ്. എന്നാല്‍ നിലവിലെ കോവിഡ് സാഹചര്യം അനുസരിച്ച് രാജ്യത്ത് നാലാംതരംഗം ഉടന്‍ ഉണ്ടാകില്ലെന്നും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

മൂന്നാം തരംഗത്തില്‍ നിന്നുള്ള ആര്‍ജിത പ്രതിരോധശേഷിയും ഉയര്‍ന്ന വാക്സിനേഷനുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ നാലാം തരംഗം ഉണ്ടാകില്ല എന്നതില്‍ ഉറപ്പ് നല്‍കാനാവില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ സാങ്കേതിക ഉപദേഷ്ടകനായ ഡോ. സുഭാഷ് സാലുന്‍ഖേ പറഞ്ഞു. നാലാം തരംഗം എപ്പോള്‍ ഉണ്ടാകുമെന്നും അത് എത്ര ഗുരുതരമായിരിക്കുമെന്നും മാത്രമാണ് പ്രവചിക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദക്ഷിണ കൊറിയയില്‍ കഴിഞ്ഞ ദിവസം മാത്രം ആറ് ലക്ഷം സ്റ്റെല്‍ത്ത് ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ദക്ഷിണാഫ്രിക്കയിലാണ് അതിതീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചത്. അമ്പതിലധികം ജനിതകമാറ്റം സംഭവിച്ച വൈറസ് ലോകത്താകമാനം വലിയ ഭീതി വിതയ്ക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണവും മരണനിരക്കും കുറവായിരുന്നു.

ബിഎ.2 വൈറസ് ഇപ്പോഴും ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. ഇസ്രയേലില്‍ കണ്ടെത്തിയ പുതിയ വൈറസിനെ ആശങ്കയുടെ വകഭേദം എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഏതെങ്കിലും ഒരു വൈറസ് ആശങ്കയുടെ വകഭേദമായി കണ്ടെത്തിയാല്‍ അത് നാലാം തരംഗത്തിന് കാരണമാകുമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ കോവിഡ് ദൗത്യസംഘാംഗമായ ഡോ. ശശാങ്ക് ജോഷി പറഞ്ഞു. അതുകൊണ്ടു തന്നെ മാസ്ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

eng­lish sum­ma­ry; fourth wave of covid com­ing says expert

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.