27 April 2024, Saturday

Related news

January 22, 2024
January 21, 2024
January 21, 2024
January 21, 2024
January 19, 2024
January 16, 2024
January 13, 2024
January 7, 2024
December 29, 2023
October 19, 2023

അയോധ്യയുടെ പേരിലും തട്ടിപ്പ്: കരാറുകാര്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
ലഖ്നൗ
August 11, 2023 9:57 pm

അയോധ്യ വികസന പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന് കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി). കേന്ദ്രത്തിന്റെ സ്വദേശ് ദർശൻ സ്കീമിന് കീഴിൽ നടപ്പാക്കിയ അയോധ്യ വികസന പദ്ധതിയിൽ കരാറുകാർക്ക് അനാവശ്യ ആനുകൂല്യങ്ങൾ നല്‍കിയത് ഉൾപ്പെടെ ക്രമക്കേടുകൾ സിഎജി കണ്ടെത്തി. 

പദ്ധതി നടത്തിപ്പിൽ 8.22 കോടി രൂപയുടെ പാഴ്ച്ചെലവുണ്ടായി. പെര്‍ഫോമന്‍സ് ഗാരന്റി, ജിഎസ്‌ടി ലേബർ സെസ് എന്നിവയിലേക്ക് അടയ്ക്കേണ്ട യഥാർത്ഥ തുക വിലയിരുത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു.
ഗുപ്തർ ഘട്ടിലെ ജോലികൾ തുല്യമാക്കി വിഭജിച്ച് വിവിധ സ്വകാര്യ കരാറുകാർക്ക് നൽകിയിരുന്നു. എന്നാല്‍ കരാറുകാർ വാഗ്ദാനം ചെയ്യുന്ന നിരക്കുകളുടെ താരതമ്യ വിശകലനം നടത്തുന്നതിൽ ഉത്തരവാദിത്തപ്പെട്ട വകുപ്പുകള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്നും സിഎജി വ്യക്തമാക്കുന്നു.
ലോക്‌സഭയിൽ സമര്‍പ്പിച്ച റിപ്പോർട്ട് പ്രകാരം ആറ് സ്വദേശ് ദർശൻ പദ്ധതികൾക്ക് വേണ്ടി കരാറുകാർക്ക് 19.73 കോടി രൂപയുടെ അനർഹമായ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Fraud in the name of Ayo­d­hya: Unnec­es­sary ben­e­fits were report­ed­ly giv­en to contractors

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.