23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 17, 2023
September 11, 2023
September 11, 2023
September 11, 2023
September 10, 2023
September 10, 2023
September 10, 2023
September 9, 2023
September 9, 2023
September 9, 2023

ജി 20 ഉച്ചകോടി; സിവില്‍ സൊസൈറ്റി സെക്ടര്‍ ചെയറായി അമൃതാനന്ദമയിയെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍

Janayugom Webdesk
തിരുവനന്തപുരം
October 27, 2022 1:43 pm

ഡിസംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയുടെ സിവില്‍ സൊസൈറ്റി സെക്ടര്‍ ചെയറായി അമൃതാനന്ദമയിയെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ ഒന്ന് മുതല്‍ 2023 നവംബര്‍ 30 വരെ ഒരു വര്‍ഷമാണ് ഇന്ത്യ ജി 20യുടെ നേതൃത്വം വഹിക്കുക. ആഗോള അടിസ്ഥാനത്തില്‍ സ്ഥിരത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ ലോകത്തിലെ വികസിത, വികസ്വര സമ്പദ്‌വ്യവസ്ഥകള്‍ക്കായുള്ള ഫോറമാണ് ജി20. ഇവിടെ സര്‍ക്കാരിതര, ബിസിനസ്സ് ഇതര ശബ്ദങ്ങള്‍ കൊണ്ടുവരുന്നതിനുള്ള സംവിധാനമാണ് സിവില്‍സൊസൈറ്റി.

അമൃതാനന്ദമയിക്കു പുറമെ സത്സംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എം, ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ സുധ മൂര്‍ത്തി, രാംഭൗ മല്‍ഗി പ്രബോധിനി, കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം എന്നിവരെയും സിവില്‍ സൊസൈറ്റി അംഗങ്ങളായി കേന്ദ്രം തെരഞ്ഞെടുത്തിട്ടുണ്ട്.

Eng­lish sum­ma­ry; G20 Sum­mit; Amri­tanan­damayi has been appoint­ed as the Civ­il Soci­ety Sec­tor Chair by the Cen­tral Government

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.