5 May 2024, Sunday

Related news

May 4, 2024
May 4, 2024
May 2, 2024
April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024

കാലിക്കറ്റ് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ ഗവര്‍ണര്‍-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച

Janayugom Webdesk
തിരുവനന്തപുരം
December 18, 2023 10:53 am

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും, അതിന്റെ മറവില്‍ കാവിവല്‍ക്കരണം ശക്തിപ്പെടുത്താനും ബിജെപി-ആര്‍എസ്എസ് നേതാക്കളുടെയും ചാന്‍സലറുടെയുംയോഗത്തില്‍ ധാരണ.കാലിക്കറ്റ് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ബിജെപി നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. തിങ്കളാഴ്ച ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാറിന് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ എത്തിക്കും.

പ്രതിഷേധമുണ്ടായാല്‍ ഇവരെ ഇടപെടുത്തി സംഘര്‍ഷമുണ്ടാക്കാനാണ് നീക്കം .കരിങ്കൊടി കാണിച്ച എസ്‌എഫ്‌ഐ പ്രവർത്തകരെ ശനി രാത്രി എട്ടരയോടെ അറസ്റ്റുചെയ്‌ത്‌ നീക്കിയശേഷമാണ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, വൈസ്‌ പ്രസിഡന്റ്‌ പി രഘുനാഥ്‌, മലപ്പുറം ജില്ലാ പ്രസിഡന്റ്‌ രവി തേലത്ത്‌, കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ വി കെ സജീവൻ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേശൻ തുടങ്ങി 10 പേർ ഗസ്റ്റ്‌ ഹൗസിൽ എത്തിയത്‌. മറ്റുതാമസക്കാരെ നേരത്തെ ഒഴിവാക്കിയിരുന്നു. മറ്റാരെയും കടത്തിവിടാതിരുന്നിട്ടും ഗവർണർ വിളിച്ചുവരുത്തിയ ബിജെപി നേതാക്കൾക്ക്‌ തടസ്സമുണ്ടായില്ല. അടച്ചിട്ട മുറിയിലെ യോഗം ഒരുമണിക്കൂർ നീണ്ടു.

എസ്‌എഫ്‌ഐ സമരം നേരിടുന്നതും സർവകലാശാല സിൻഡിക്കറ്റ്‌ തെരഞ്ഞെടുപ്പും ചർച്ചചെയ്‌തു. സെനറ്റിലേക്ക്‌ ചാൻസലർ നാമനിർദേശംചെയ്‌ത ബിജെപി, കോൺഗ്രസ്‌ അനുകൂലികളായ എട്ടുപേരുടെ യോഗം ഞായർ വൈകിട്ട്‌ ഗസ്റ്റ്‌ ഹൗസിൽ ചേർന്നു. സെനറ്റ്‌ യോഗം 21ന്‌ രാവിലെ 10ന്‌ ചേരാനിരിക്കെ സമാന്തരയോഗം വിളിച്ചതും ചാൻസലർ പങ്കെടുത്തതും ദുരൂഹമാണ്‌. സർവകലാശാലയിലെ ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള ചെയറായ സനാതന ധർമപീഠവും ഭാരതീയ വിചാരകേന്ദ്രവും ചേർന്നാണ്‌ തിങ്കളാഴ്‌ച സെമിനാർ സംഘടിപ്പിക്കുന്നത്‌. പകല്‍ 3.30നാണ്‌ സെമിനാർ. 2005ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ഇ ടി മുഹമ്മദ്‌ ബഷീർ വിദ്യാഭ്യാസ മന്ത്രിയുമായിരിക്കേയാണ്‌ ചെയർ സ്ഥാപിച്ചത്‌. യുഡിഎഫ്‌ നിയന്ത്രണത്തിലുള്ള സിൻഡിക്കറ്റ്‌ അനുമതിയും നൽകി. ഞായറാഴ്‌ച മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സാദിഖലി തങ്ങളുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻകൂടിയാണ്‌ ഗവർണർ എത്തിയത്‌. കോഴിക്കോട്‌ ഗവ. ഗസ്റ്റ്‌ ഹൗസിൽ താമസിക്കാനുള്ള തീരുമാനം റദ്ദാക്കിയാണ്‌ 21 കിലോമീറ്റർ അകലെയുള്ള സർവകലാശാലാ ഗസ്റ്റ്‌ ഹൗസിൽ എത്തിയത്‌.

Eng­lish Summary:
Gov­er­nor-BJP lead­ers meet at Cali­cut Uni­ver­si­ty guest house

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.