November 29, 2023 Wednesday

Related news

November 26, 2023
November 25, 2023
November 21, 2023
November 21, 2023
November 21, 2023
November 20, 2023
November 19, 2023
November 18, 2023
November 11, 2023
November 11, 2023

കാറില്‍ നിന്നും പിടിച്ചിറക്കി, മുഖം അടിച്ചു പൊളിച്ചു; നടൻ മോഹൻശര്‍മ്മക്കെതിരെ ആക്രമണം

Janayugom Webdesk
September 30, 2023 3:41 pm

തെന്നിന്ത്യന്‍ സിനിമയില്‍ നായകനായിരുന്ന നടന്‍ മോഹന്‍ ശര്‍മ്മക്ക് നേരെ ആക്രമണം. താൻ ക്രൂരമായ ആക്രമണം നേരിട്ടതായി നടൻ തന്നെയാണ് വെളിപ്പെടുത്തിയത്. മോഹൻ ശർമ്മ ഇപ്പോൾ ചെന്നൈയിൽ ആണ് സ്ഥിരം താമസം. ചെന്നൈ ടി നഗറില്‍ നിന്നും ചെന്നൈ ചെട്ട്പേട്ട് ഹാരിംഗ്ടണ്‍ റോഡിലെ വസതിയിലേക്ക് മടങ്ങിവരവെയാണ് നടനു നേരെ ആക്രമണം ഉണ്ടായത്.

ആക്രമണത്തിൽ ഇദ്ദേഹത്തിന്‍റെ മൂക്കിന് അടക്കം സാരമായ പരിക്ക് പറ്റിയുണ്ടെന്നാണ് വിവരം. ഇദ്ദേഹം കിലാപുക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ മോഹന്‍ ശര്‍മ്മ സംഭവം സംബന്ധിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കി.

വീടുവിൽപ്പനയുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ബ്രോക്കറുമായുള്ള വാക്ക് തർക്കത്തിൽ നടൻ കേസ് കൊടുത്തിരുന്നു. പിന്നാലെയാണ് ആക്രമണവും ഉണ്ടായത്.

കാറില്‍ നിന്നും പിടിച്ചിറക്കി ബ്രോക്കര്‍ നിയോഗിച്ച ഗുണ്ടകള്‍ ആക്രമിച്ചുവെന്നാണ് താരം പറയുന്നത്.തന്‍റെ മുഖം അടിച്ചു പൊളിച്ചെന്നും ആസിഡ് ആക്രമണത്തിന് ശ്രമിച്ചുവെന്നും മോഹന്‍ പറയുന്നു. പരാതിയില്‍ പൊലീസ് വധശ്രമത്തിന് അടക്കം കേസ് എടുത്തിട്ടുണ്ട്.

eng­lish sum­ma­ry; Attack on actor Mohan Sharma

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.