മലയാള സിനിമാതാരങ്ങളുടെ സംഘടനയായ എഎംഎംഎക്കെതിരെ അന്വേഷണവുമായി ജിഎസ്‌ടി വകുപ്പ്. സംഘടനയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിനെ ഇന്നലെ കോഴിക്കോട് ജവഹർനഗറിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. സംഘടന ക്ലബ്ബാണെന്നായിരുന്നു ഇടവേള ബാബു വകുപ്പിനെ അറിയിച്ചിരുന്നത്. എന്നാൽ പരിശോധനയിൽ സംഘടനയ്ക്ക് ജിഎസ്‌ടി രജിസ്ട്രേഷനില്ലെന്ന് വ്യക്തമായതോടെ അന്വേഷണം ആരംഭിക്കുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.
സ്റ്റേറ്റ് ജിഎസ്‌ടി ഐബി ഇന്റലിജൻസ് ഓഫീസർ ദിനേശിന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. കേരളത്തിലും വിദേശത്തും സംഘടിപ്പിച്ച മെഗാഷോകൾക്ക് ഉൾപ്പെടെ നികുതി അടച്ചിട്ടുണ്ടോ എന്നായിരുന്നു ജിഎസ്‌ടി വകുപ്പ് ആരാഞ്ഞത്. കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയാണ് സംഘടന ഷോകൾ സംഘടിപ്പിക്കുന്നത്. അതിനാൽ വലിയ നികുതി അടക്കേണ്ടതായിട്ടുണ്ട്. ഇത് സംബന്ധിച്ച ചില രേഖകൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. അതേസമയം സംഘടനയുടെ വരവുചെലവ് കണക്കുകളെക്കുറിച്ചാണ് ജിഎസ്‌ടി വകുപ്പ് ചോദിച്ചതെന്ന് ഇടവേളബാബു പ്രതികരിച്ചു.
English Summary: GST department with investigation against AMMA
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.