ഗ്യാൻവാപി മസ്ജിദ് കേസിൽ മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ നാളെ ജില്ല കോടതി വാദം കേൾക്കും. ഗ്യാൻവാപി പള്ളിയുടെ പിൻഭാഗത്തെ വിഗ്രഹങ്ങളിൽ നിത്യാരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചു ഹിന്ദു സ്ത്രീകൾ നൽകിയ ഹര്‍ജി ആരാധനാലയങ്ങളുടെ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്ന ‘91ലെ നിയമത്തിന് വിരുദ്ധമായതിനാൽ തള്ളണമെന്നതാണ് മസ്ജിദ് കമ്മിറ്റി ഹര്‍ജിയില്‍ പറയുന്നത്. ഈ ഹര്‍ജി മുൻഗണനയോടെ പരിഗണിക്കണമെന്ന് കേസ് ജില്ല കോടതിയിലേക്ക് മാറ്റിയ ഉത്തരവിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു.
നേരത്തേ, സീനിയർ ഡിവിഷൻ സിവിൽ കോടതിയിൽ നടന്നുവന്ന കേസ് ജില്ല കോടതിയിലേക്ക് മാറ്റാൻ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ പള്ളിയില്‍ കണ്ടെത്തിയെന്ന് പറയപ്പെടുന്ന ശിവലിംഗത്തിൽ ആരാധന നടത്താൻ അനുവാദം നൽകണമെന്നും മുസ്ലിംകൾ അവിടേക്ക് പ്രവേശിക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ട് വിശ്വവേദിക് സനാതൻ സംഘ്, സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി രവികുമാർ ദിവാകറിന് മുമ്പാകെ ഹര്‍ജി സമർപ്പിച്ചു.
ഗ്യാന്‍വാപി മസ്ജിദില്‍ മുസ്ലിംങ്ങളുടെ പ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് പുതിയ ഹര്‍ജി. വാരാണസി സിവില്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അതിവേഗ കോടതിയിലേക്ക് മാറ്റി. ജഡ്ജി രവി കുമാര്‍ ദിവാകരാണ് വിശ്വ വേദിക് സനാതന്‍ സംഘ് സമര്‍പ്പിച്ച ഹര്‍ജി അതിവേഗ കോടതിയിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവിട്ടത്. ഗ്യാന്‍വാപി വിഷയം ഉയര്‍ന്ന കോടതിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിടുന്നതുവരെ കേസ് പരിഗണിച്ചിരുന്നത് ജഡ്ജി രവി കുമാര്‍ ദിവാകറായിരുന്നു.
മസ്ജിദില്‍ കണ്ടെത്തിയെന്നു പറയുന്ന ശിവലിംഗത്തില്‍ ആരാധന നടത്താന്‍ അനുമതി നല്‍കണമെന്നും സനാതന്‍ സംഘ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഹര്‍ജി ഈ മാസം 30ന് പരിഗണിക്കും.
English summary;Gyanvapi case; The Masjid Committee’s plea will be heard tomorrow
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.