22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 30, 2024
November 30, 2024
November 29, 2024
November 16, 2024

കരച്ചിൽ അസഹ്യമായി, ഹരിപ്പാട് അമ്മ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു

Janayugom Webdesk
ഹരിപ്പാട്
August 8, 2022 8:40 am

ഹരിപ്പാട്: കരച്ചിൽ അസഹ്യമായതിനെത്തുടർന്ന് അമ്മ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു. 48 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് തുലാമ്പറമ്പ് വടക്ക് മണ്ണാറപ്പുഴഞ്ഞിയിൽ ദീപ്തി(26) കിണറ്റിലെറിഞ്ഞു കൊന്നത്. കുഞ്ഞിന്റെ കരച്ചില്‍ തനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയതായെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവതി പൊലീസിനോട് പറഞ്ഞു.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ദീപ്തി വണ്ടാനം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യവിഭാഗത്തിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. കുഞ്ഞിനെ കൊന്നതാണെന്നു വ്യക്തമായതിനാൽ ഇപ്പോൾ കൊലപാതകക്കുറ്റം ഉൾപ്പെടുത്തി കേസ് എടുക്കുകയായിരുന്നു. ആശുപത്രി വിടുന്നതോടെ അമ്മയുടെ അറസ്റ്റ്‌ രേഖപ്പെടുത്തും.

ശനിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനെ മരിച്ചനിലയിൽ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചത്. കുളിപ്പിക്കുന്നതിനിടെ പ്ലാസ്റ്റിക്പാത്രത്തിലെ വെള്ളത്തിൽ വീണതാണെന്നാണ് ബന്ധുക്കൾ ആശുപത്രിയിൽ പറഞ്ഞത്. സംശയംതോന്നിയ ഡോക്ടർമാർ വിവരം പോലീസിൽ അറിയിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

Eng­lish Sum­ma­ry: Hari­pad’s moth­er killed the child by throw­ing it into the well
You may like this video also

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.